ETV Bharat / bharat

ജോലി വാഗ്‌ദാനം ചെയ്‌ത് പീഡിപ്പിച്ച ശേഷം വഴി വക്കിൽ ഉപേക്ഷിച്ചു; ഒരാൾ പിടിയിൽ - ലഖ്‌നൗവിൽ യുവതിക്ക് നേരെ പീഡനം

ജോലി അന്വേഷിച്ച് ലഖ്‌നൗവിലെത്തിയ സന്ത് കബീർ നഗർ സ്വദേശിയായ യുവതിയെയാണ് ഒരു മാസത്തോളം നിരവധി പേർ ചേർന്ന് പീഡിപ്പിച്ച ശേഷം വഴിവക്കിൽ ഉപേക്ഷിച്ചത്.

Woman raped for weeks, left to die on road in Lucknow  Woman raped for weeks in Lucknow  woman in Uttar Pradesh was raped by multiple people  യുപിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് യുവതിതെ മാസങ്ങളോളം പീഡിപ്പിച്ചു  ലഖ്‌നൗവിൽ യുവതിക്ക് നേരെ പീഡനം  ഉത്തർപ്രദേശിൽ പെണ്‍കുട്ടിക്ക് നേരെ പീഡനം
യുപിയിൽ യുവതിയെ ജോലി വാഗ്‌ദാനം ചെയ്‌ത് പീഡിപ്പിച്ച ശേഷം വഴി വക്കിൽ ഉപേക്ഷിച്ചു; ഒരാൾ പിടിയിൽ
author img

By

Published : Mar 15, 2022, 4:49 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിൽ യുവതിയെ ജോലി വാഗ്‌ദാനം ചെയ്‌ത് മാസങ്ങളോളം പീഡനത്തിനിരയാക്കിയ ശേഷം റോഡരികിൽ ഉപേക്ഷിച്ചു. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പ്രദേശത്താണ് തിങ്കളാഴ്‌ച അവശനിലയിൽ യുവതിയെ പൊലീസ് കണ്ടെത്തിയത്. സന്ത് കബീർ നഗർ സ്വദേശിയായ യുവതി ജോലി അന്വേഷിച്ച് കഴിഞ്ഞ മാസമാണ് ലഖ്‌നൗവിലെത്തിയത്. തുടർന്ന് ഇവരെ നിരവധി പേർ പീഡനത്തിനിരയാക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജോലി അന്വേഷിച്ച് ചാർബാഗിൽ എത്തിയ യുവതി അവിടെ വെച്ച് ഷബാബ് ആലം എന്നയാളെ കണ്ടുമുട്ടി. തുടർന്ന് ജോലി നൽകാം എന്ന വ്യാജേന ഇയാൾ യുവതിയെ ഒരു ഹോട്ടലിൽ കൊണ്ട് പോയി മൂന്ന് ദിവസത്തോളം പീഡനത്തിനിരയാക്കി. ശേഷം ഇരയെ ഇയാൾ മറ്റ് ചിലർക്ക് വിൽക്കുകയായിരുന്നു.

എന്നാൽ അവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി മഡിയോൺ പ്രദേശത്തെത്തി. ഇവിടെ മറ്റൊരു യുവാവിനെ കണ്ടുമുട്ടിയ ഇവർ തനിക്കുണ്ടായ ദുരനുഭവങ്ങൾ ഇയാളോട് വിവരിച്ചു. എന്നാൽ ഇയാളും ജോലി വാഗ്‌ദാനം ചെയ്‌ത് ഇരയെ ഹോട്ടലിൽ എത്തിച്ച് മൂന്ന് ദിവസത്തോളം പീഡനത്തിനിരയാക്കി.

തുടർന്ന് യുവതിയെ അവിടെ നിന്ന് മഡിയോൺ പ്രദേശവാസിയായ ഒരാൾ തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ ഇവരുടെ ആരോഗ്യ നില വഷളായെന്നു കണ്ട ഇയാൾ യുവതിയെ ചാർബാഗിൽ ഉപേക്ഷിക്കുകയായിരുന്നു.

ALSO READ: '3 പാത്രങ്ങളിലായി വന്‍തോതില്‍ നിധിയുണ്ടെന്ന് സ്വപ്‌നം' ; ഒന്‍പതുകാരനെ കൊന്ന് ബലി നല്‍കിയ ദമ്പതികള്‍ പിടിയില്‍

തുടർന്ന് അവിടെ നിന്ന് ആശുപത്രിയിലേക്ക് പോകാൻ യുവതി ഒരു ഓട്ടോ വിളിച്ചു. എന്നാൽ ആരോഗ്യനില കൂടുതൽ വഷളായതിനെത്തുടർന്ന് ഓട്ടോ ഡ്രൈവർ ഇവരെ ഹസ്രത്ഗഞ്ചിൽ വഴിവക്കിൽ ഇറക്കിവിടുകയായിരുന്നു. പിന്നാലെ അവശനിലയിൽ പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു

അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഒരാൾ പിടിയിലായിട്ടുണ്ട്. മറ്റുള്ള കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അവർക്കെതിരെ ഉടനെ നടപടിയെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.