ഭോപ്പാൽ : ബെംഗളുരു-ഡൽഹി എക്‌സ്പ്രസ് ട്രെയിനിൽ 21കാരി പീഡനത്തിനിരയായി. ഇറ്റാർസി റെയിൽവേ സ്റ്റേഷന് സമീപമാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ പാൻട്രി കാറിൽ വച്ച് ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്.
ബെംഗളൂരുവിലെ യശ്വന്ത്പൂരിൽ നിന്ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ വരെ പോകുന്ന സമ്പർക് ക്രാന്തി എക്‌സ്പ്രസിൽ വെള്ളിയാഴ്‌ച അർദ്ധരാത്രി ആയിരുന്നു സംഭവം. പീഡനത്തിന് ശേഷം ട്രെയിനിൽ ഒളിച്ചിരുന്ന പ്രതിയെ ഝാൻസി റെയിൽവേ സ്‌റ്റേഷനിൽ വച്ച് പിടികൂടി.
മഹാരാഷ്‌ട്രയിലെ ഭുസാവലിൽ നിന്നും റിസർവേഷൻ ഇല്ലാതെ എസി കോച്ചിൽ കയറിയ യാത്രക്കാരിയോട് റെയിൽവേ ജീവനക്കാരൻ ജനറൽ കോച്ചിലേക്ക് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ അബദ്ധത്തിൽ പാൻട്രി കാറിൽ കയറിയ യുവതിയെ ജീവനക്കാരൻ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി ഭോപ്പാൽ സ്റ്റേഷനിൽ ഇറങ്ങി റെയിൽവേ പൊലീസിനെ വിവരമറിയിച്ചു.
Also Read: ഹിജാബ് വിവാദം ഇന്ത്യയുടെ ആഭ്യന്തരം; വിദേശ പ്രതികരണം വേണ്ട: വിദേശകാര്യ മന്ത്രാലയം
അരമണിക്കൂറോളം ട്രെയിൻ നിർത്തിയിടുകയും പൊലീസ് ചില ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും പ്രതിയെ പിടികൂടാനായില്ല. പിന്നീട് യുവതി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ ഝാൻസിയിൽ വച്ച് ട്രെയിനിൽ നിന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.