ETV Bharat / bharat

തെലങ്കാനയില്‍ യുവതിയെ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്‌തു - സൂര്യപേട്ട് ജില്ലയിലെ കൊടാഡ് നഗരത്തില്‍ ബലാത്‌സംഘം

സൂര്യപേട്ട് ജില്ലയിലെ കൊടാഡ് നഗരത്തിലാണ് സംഭവം. പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൗരസമൂഹ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Woman raped after locking her up in a room  rape in Kodad town in Suryapet district of Telangana  woman raped in captivity for three days  തെലങ്കാനയില്‍ യുവതിയെ മുറിയിലിട്ട് ബലാത്‌സംഘം  സൂര്യപേട്ട് ജില്ലയിലെ കൊടാഡ് നഗരത്തില്‍ ബലാത്‌സംഘം  ടിആര്‍എസ് കൗണ്‍സിലറിന്‍റെ മകന്‍ ബലാത്‌സംഘത്തിന് ആരോപണ വിധേയനായി
തെലങ്കാനയില്‍ യുവതിയെ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് ബലാത്‌സംഘം ചെയ്‌തു
author img

By

Published : Apr 19, 2022, 11:27 AM IST

ഹൈദരാബാദ്: തെലങ്കാനയില്‍ യുവതിയെ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്‌തു. സൂര്യപേട്ട് ജില്ലയിലെ കൊടാഡ് നഗരത്തിലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വഴിയില്‍ തളര്‍ന്ന് കിടക്കുന്ന യുവതിയെ കണ്ട നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

യുവതി പൊലീസിന് നല്‍കിയ പരാതി: കഴിഞ്ഞവെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ രണ്ട് ആളുകള്‍ ബലമായി പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മുന്ന് ദിവസം നിരവധി തവണ ബലാത്സംഗം ചെയ്‌തു. മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനിയം യുവതിക്ക് നല്‍കിയായിരുന്നും ബലാത്സംഘം.

യുവതിയെ പ്രതികള്‍ മര്‍ദിക്കുകയും ചെയ്‌തു. ഇതിനെതുടര്‍ന്ന് യുവതിയുടെ തലയ്‌ക്കും കാലിനും പരിക്ക് പറ്റി. യുവതിയിപ്പോള്‍ കൊടാഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ രണ്ട് പേരും പൊലീസ് കസ്റ്റഡിയിലാണ്. പ്രതികളില്‍ ഒരാള്‍ ടിആര്‍എസ് കൗണ്‍സിലറുടെ മകനാണ്. പ്രതികള്‍ക്ക് ശക്‌തമായ ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൗര സമൂഹം രംഗത്തെത്തിയിട്ടുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.