ETV Bharat / bharat

മേള കാണാനെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി - മദ്യംകുടിപ്പിച്ച് അബോധാവസ്ഥയിലാക്കി

ഛത്തീസ്‌ഗഡിലെ ബസ്‌തറിലെ ഗ്രാമത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള മേള കാണാനെത്തിയ യുവതിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

Woman picked up and gangraped  Woman picked up and gangraped by miscreants  Woman gangraped by miscreants in a fair  Woman picked up from fair  Chhattisgarh Bastar  Police started investigation  മേള കാണാനെത്തിയ യുവതി  തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി  ഛത്തീസ്‌ഗഡിലെ ബസ്‌തറില്‍  കൂട്ടബലാത്സംഗം  ജഗ്‌ദല്‍പുര്‍  ഛത്തീസ്‌ഗഡ്  ബസ്‌തര്‍  അഡീഷണല്‍ പൊലീസ് സൂപ്രണ്ട്  പൊലീസ്  മദ്യംകുടിപ്പിച്ച് അബോധാവസ്ഥയിലാക്കി  വര്‍ഷംതോറും നടത്തിവരാറുള്ള മേള
മേള കാണാനെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി
author img

By

Published : Mar 6, 2023, 3:35 PM IST

ജഗ്‌ദല്‍പുര്‍ (ഛത്തീസ്‌ഗഡ്): മേള കാണാനെത്തിയ സ്‌ത്രീയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഛത്തീസ്‌ഗഡ് ബസ്‌തറിലെ ദര്‍ഭ ഗ്രാമത്തില്‍ ശനിയാഴ്‌ചാണ് മേള കാണാനെത്തിയ സ്‌ത്രീയെ ഒരു കൂട്ടം ആളുകള്‍ പിടിച്ചുകൊണ്ടുപോയി ക്രൂരബലാത്സംഗത്തിനിരയാക്കിയ സംഭവം നടന്നത്. മേളയുടെ ഭാഗമായുള്ള നാടകം കണ്ടുകൊണ്ടിരിക്കെ യുവതിയെ കുറ്റവാളികള്‍ ആള്‍ത്തിരക്കില്ലാത്ത പ്രദേശത്തേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് ബസ്‌തര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നിവേദിത പോള്‍ അറിയിച്ചു.

പരാതി, അന്വേഷണം: ബോധം തിരിച്ചുകിട്ടിയ യുവതി വീട്ടിലേക്ക് മടങ്ങുകയും ബന്ധുക്കളോട് വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ദര്‍ഭ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ച പൊലീസ് കുറ്റവാളികളെ പിടികൂടാനായി സ്‌പെഷ്യല്‍ ടീമിനെയും നിയോഗിച്ചു. ഇതിന്‍റെ ഭാഗമായി അന്വേഷണസംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മേള നടന്നിരുന്ന സ്ഥലവും ചുറ്റിലുമുള്ള പ്രദേശത്തും പൊലീസ് സംഘം പരിശോധന നടത്തിയതായി എഎസ്‌പി നിവേദിത പോള്‍ വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ഇതാദ്യമല്ല: എല്ലാവര്‍ഷവും ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി ബസ്‌തറിലെ മാവ്‌ലിപദറില്‍ ഇത്തരത്തില്‍ മേള സംഘടിപ്പിക്കാറുണ്ട്. ഇതിനോടനുബന്ധിച്ച് നാടക മത്സരം, കോഴിപ്പോര് തുടങ്ങി കാണികളെ ആകര്‍ഷിക്കുന്ന മത്സരങ്ങളും നടക്കാറുണ്ട്. ഇത് കാണാനായി ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരും എത്താറുമുണ്ട്. അതേസമയം ഫെബ്രുവരി 19 തെലങ്കാനയിലും സമാനമായ രീതിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയിരുന്നു. രംഗറെഡ്ഡി ജില്ലയിലെ പീരാം ചെരുവിലാണ് രണ്ട് മോഷ്‌ടാക്കള്‍ ചേര്‍ന്ന് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പീഡനത്തിനിരയാക്കിയത്.

യുവതിയില്‍ നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി ഓഫ് ചെയ്‌ത ശേഷം മോഷ്‌ടാക്കള്‍ കിസ്‌മത്‌പുരിലെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ഇവിടെ വച്ച് ബലംപ്രയോഗിച്ച് മദ്യംകുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയാണ് സംഘം ഇവരെ ശാരീരിക പീഡനത്തിനിരയാക്കിയത്. മാത്രമല്ല ഓടുന്ന കാറില്‍ വച്ചും കുറ്റവാളികള്‍ യുവതിയെ പീഡനത്തിനിരയാക്കിയിരുന്നു. തുടര്‍ന്ന് യുവതിയെ സംഘം രാത്രിയോടെ ഗാന്ധിപേട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ബോധം വീണ്ടെടുത്ത യുവതി പിന്നീട് ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഭര്‍ത്താവെത്തി ഇരുവരും ചേര്‍ന്ന് അടുത്തുള്ള നാര്‍സിങ്കി പൊലീസ് സ്‌റ്റേഷനിലെത്തി സംഭവത്തില്‍ പരാതി നല്‍കി. പരാതിയിന്മേല്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിക്കുകയും ഇവരെ പിടികൂടുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്‌തിരുന്നു.

നടക്കാനിറങ്ങിയാലും രക്ഷയില്ല: സുഹൃത്തിനൊപ്പം പോവുകയായിരുന്ന 17 കാരിയെ പൊലീസുകാരാണെന്ന് അറിയിച്ച് വിളിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ സംഭവവും കഴിഞ്ഞ നാളുകളില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മഹാരാഷ്‌ട്ര താനെയിലെ ഡോംബിവ്‌ലി നഗരത്തിലെ ഖാദി കിനാരയിലാണ് ജനുവരി 27ന് ഉച്ചയോടെ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ വിദ്യാര്‍ഥിനിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുന്നത്. തങ്ങള്‍ പൊലീസുകാരാണെന്നും കുട്ടിയെക്കുറിച്ച് വിവരം നല്‍കിയത് മാതാപിതാക്കള്‍ തന്നെയാണെന്നുമറിയിച്ച് ഇവര്‍ പെണ്‍കുട്ടിയെ കൂടെ കൂട്ടുകയായിരുന്നു. തുടര്‍ന്ന് ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഇയാള്‍ സംഭവം പരാതിപ്പെട്ടാല്‍ വീഡിയോ വൈറലാക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.