ETV Bharat / bharat

ഭര്‍ത്താവ് ജീവപര്യന്തത്തിന് ജയിലില്‍, ഗര്‍ഭം ധരിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു ; ജാമ്യം തേടി 40കാരി കോടതിയിൽ

author img

By ETV Bharat Kerala Team

Published : Nov 9, 2023, 4:43 PM IST

കുഞ്ഞുങ്ങളുണ്ടാകാനുള്ള അവകാശം, ഭരണഘടനയുടെ 21ാം അനുച്ഛേദം രാജ്യത്തെ എല്ലാപൗരൻമാർക്കും ഉറപ്പ് നൽകുന്നുണ്ടെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് വിവേക് അ​ഗർവാളിന്‍റെ ബെഞ്ചും പരാതിക്കാരിയുടെ അഭിഭാഷക വസന്ത് ഡാനിയേലും പരാമർശിച്ചു

woman moves MP High Court for having child with her jailed husband  jailed  husband  child  woman  highcourt  life time  ജസ്റ്റിസ് വിവേക് അ​ഗർവാളിന്റെ ബെഞ്ചും  ഒരുസംഘം ഡോക്ടർമാരെ നിയോ​ഗിച്ചു
മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാൽ : ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഭർത്താവിന്‍റെ കുഞ്ഞിനെ ​ഗർഭം ധരിക്കാൻ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി നാൽപ്പതുകാരി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് പരാതിക്കാരിയുടെ ശാരീരിക സ്ഥിതി പരിശോധിക്കാൻ കോടതി ഒരുസംഘം ഡോക്ടർമാരെ നിയോ​ഗിച്ചു. പരിശോധനാസംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷം പ്രശ്നത്തിൽ തീരുമാനം കൈക്കൊള്ളാമെന്ന നിലപാടിലാണ് കോടതി. കേസിന്‍റെ തുടർവാദം ഈ മാസം 22ലേക്ക് മാറ്റി.

ഭർത്താവ് ജയിലിലായതിനാൽ അമ്മയാകാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുഞ്ഞുങ്ങളുണ്ടാകാനുള്ള അവകാശം ഭരണഘടനയുടെ 21ാം അനുച്ഛേദം രാജ്യത്തെ എല്ലാപൗരൻമാർക്കും ഉറപ്പ് നൽകുന്നുണ്ടെന്ന് കേസ് പരി​ഗണിക്കവെ ജസ്റ്റിസ് വിവേക് അ​ഗർവാളിന്‍റെ ബെഞ്ചും പരാതിക്കാരിയുടെ അഭിഭാഷക വസന്ത് ഡാനിയേലും പരാമർശിച്ചു.

ഏഴ് വർഷം മുമ്പാണ് തന്‍റെ ഭർത്താവിനെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 351,302 വകുപ്പുകൾ പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തനിക്ക് ഇപ്പോൾ നാൽപ്പത് വയസായെന്നും അവർ പരാതിയിൽ പറയുന്നു. ഇത്രയും പ്രായമുള്ളത് കൊണ്ട് തന്നെ ഇവർക്ക് ഇനി ​ഗർഭം ധരിക്കാനാകില്ലെന്നാണ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ സന്തോഷ് കത്താർ വാദിച്ചത്. തുടർന്നാണ് ഇവർക്ക് ​ഗർഭം ധരിക്കാനാകുമോയെന്ന് പരിശോധിക്കാൻ കോടതി ഉത്തരവിട്ടത്.

പരിശോധനകൾ നടത്താനായി ജബൽ പൂർ സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ അഞ്ചം​ഗ സംഘത്തെ നിയോ​ഗിച്ചു. പരിശോധനാസംഘത്തിൽ മൂന്ന് ​ഗൈനക്കോളജിസ്റ്റുകളും ഒരു ഫിസിയോ തെറാപ്പിസ്റ്റും ഒരു എൻഡോക്രിനോളജിസ്റ്റുമാണ് ഉള്ളത്.

മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർവാദങ്ങളെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് അനുകൂലമായ വിധിയാകും ഉണ്ടാകുക എന്ന് അഭിഭാഷകനായ ഡാനിയേൽ പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തെ നിരവധി കോടതികളിൽ സമാനമായ കേസുകൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; അവന്‍ അമ്മയാകാനൊരുങ്ങുന്നു, കുഞ്ഞിന് ജന്‍മം നല്‍കാന്‍ സഹദ് ; രാജ്യത്തെ ആദ്യ ട്രാന്‍സ്‌മെന്‍ പ്രഗ്നന്‍സി

അടുത്തിടെ രാജസ്ഥാൻ ഹൈക്കോടതി സമാനമായ ഒരു വിധി പുറപ്പെടുവിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കേസിൽ കോടതിയുടെ ഭാ​ഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായാൽ നിരവധി തടവുകാർക്ക് തങ്ങളുടെ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.