ജയ്‌പൂര്‍ : രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ, മദ്യപാനിയായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. രണ്ട് കുട്ടികളുടെ അമ്മയായ ഹൻസ കൻവാറാണ് ഭർത്താവ് ഗോവിന്ദ് സിങ്ങിനെ (35) വകവരുത്തിയത്.
തിങ്കളാഴ്ച രാത്രി ദാദിയ ഏരിയയിൽ വച്ച് കഴുത്തില്‍ കയര്‍ കുരുക്കിയാണ് പ്രതി കൃത്യം നടത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജേഷ് ആര്യ പറഞ്ഞു. ദമ്പതികൾക്കിടയിലെ വാക്കുതർക്കമാണ് വധത്തില്‍ കലാശിച്ചത്.
ഭർത്താവിന്‍റെ കഴുത്തില്‍ കുരുക്കിട്ട യുവതി 20 മീറ്ററോളം വലിച്ചിഴച്ചതായും പൊലീസ് വ്യക്തമാക്കി. മദ്യപിച്ചെത്തുന്ന ഗോവിന്ദ് പലപ്പോഴും ഹൻസയെ മര്‍ദിക്കാറുണ്ടായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കൊല.
also read: വീട്ടിൽ അതിക്രമിച്ച് കയറി 88കാരിയെ പീഡിപ്പിക്കാൻ ശ്രമം; 20കാരൻ അറസ്റ്റിൽ
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.