ETV Bharat / bharat

പീഡന ശ്രമം എതിര്‍ത്തു, യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി - crime news Haryana

ഹരിയാനയിലെ തൊഹാന റെയിൽവേ സ്‌റ്റേഷനു സമീപത്തു വച്ചാണ് യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടത്. ശേഷം പ്രതിയും ട്രെയിനില്‍ നിന്ന് ചാടി. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹരിയാനയിലെ തൊഹാന  ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി  Rape attempt on train  woman killed by being pushed from moving train  Rape attempt  ഫത്തേഹാബാദ്  Fatehabad  ഹരിയാന  പീഡനശ്രമം  crime news  crime news Haryana  Haryana
പീഡന ശ്രമം എതിര്‍ത്തു, യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
author img

By

Published : Sep 2, 2022, 5:39 PM IST

ഫത്തേഹാബാദ് (ഹരിയാന): പീഡനശ്രമം ചെറുത്തതിന്‍റെ പേരിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തി. ഹരിയാനയിലെ തൊഹാന റെയിൽവേ സ്‌റ്റേഷന് സമീപമാണ് സംഭവം. തൊഹാനയിലെ തൂര്‍നഗര്‍ സ്വദേശിയായ മന്‍ദീപ് കൗര്‍ ആണ് കൊല്ലപ്പെട്ടത്.

മന്‍ദീപിനെ തള്ളിയിട്ടതിന് പിന്നാലെ ട്രെയിനില്‍ നിന്ന് ചാടി പ്രതിയെ പരിക്കുകളോടെ ഹിസാറിലെ അഗ്രോഹ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. റോഹ്‌തക്കിലെ ഖരേന്തി ഗ്രാമത്തിൽ നിന്നും തൊഹാനയിലേക്ക് ഒമ്പത് വയസുകാരനായ മകനൊപ്പം യാത്ര ചെയ്യുകയായിരുന്നു മന്‍ദീപ് കൗര്‍. ഇടയ്‌ക്കു വച്ച് പ്രതി യുവതിയോട് മോശമായി പെരുമാറി. ഇതിനെ ചോദ്യം ചെയ്‌തതില്‍ പ്രകോപിതനായ പ്രതി മന്‍ദീപിനെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു.

തൊഹാന റെയിൽവേ സ്റ്റേഷനിൽ മന്‍ദീപിനെയും മകനെയും സ്വീകരിക്കാന്‍ അവരുടെ ഭര്‍ത്താവ് എത്തിയിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ മന്‍ദീപ് ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഇയാള്‍ ജിആർപിക്ക് പരാതി നൽകി. അധികൃതര്‍ മന്‍ദീപിന്‍റെ മകനോട് കാര്യം തിരക്കിയപ്പോഴാണ് ട്രെയിനില്‍ നടന്ന ക്രൂരകൃത്യം പുറത്തു വന്നത്.

ട്രെയിനില്‍ വച്ച് ഒരാള്‍ തന്‍റെ അമ്മയോട് മോശമായി പെരുമാറിയെന്നും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി എന്നും കുട്ടി പറഞ്ഞു. പിന്നീട് അയാള്‍ അമ്മയെ ട്രയിനില്‍ നിന്ന് തള്ളിയിട്ടു എന്നും മന്‍ദീപിന്‍റെ മകന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, തൊഹാന റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ കുറ്റിക്കാട്ടിൽ നിന്ന് മന്‍ദീപിന്‍റെ മൃതദേഹം കണ്ടെത്തി.

പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്‍ദീപിന്‍റെ മകനെ എത്തിച്ച് പ്രതി ഇയാള്‍ തന്നെയാണോ എന്ന് ഉറപ്പു വരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മന്‍ദീപിനെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.