ETV Bharat / bharat

രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം ; യുവതി റിമാന്‍ഡില്‍ - mother sent to judicial custody news

ഫെബ്രുവരി 23ന് ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ യുവതി മകനെ ക്രൂരമായി മർദിക്കുകയായിരുന്നു

രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു വാര്‍ത്ത  മകനെ മര്‍ദ്ദിച്ചു വാര്‍ത്ത  രണ്ട് വയസുകാരന്‍ മര്‍ദ്ദനം വാര്‍ത്ത  രണ്ട് വയസുകാരന്‍ മര്‍ദ്ദനം യുവതി റിമാര്‍ഡ് വാര്‍ത്ത  തമിഴ്‌നാട് അമ്മ മകനെ മര്‍ദ്ദിച്ചു വാര്‍ത്ത  രണ്ട് വയസുകാരന്‍ മര്‍ദ്ദനം അമ്മ റിമാന്‍ഡ് വാര്‍ത്ത  മകന്‍ മര്‍ദ്ദനം അമ്മ റിമാന്‍ഡ് വാര്‍ത്ത  woman torturing son remanded news  woman torturing son judicial custody news  mother sent to judicial custody news  mother torture son judicial custody news
രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം: യുവതിയെ റിമാന്‍ഡ് ചെയ്‌തു
author img

By

Published : Aug 30, 2021, 8:07 PM IST

ചെന്നൈ : തമിഴ്‌നാട്ടിലെ സെഞ്ചിയില്‍ രണ്ട് വയസുകാരനായ മകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവതിയെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തു. യുവതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്‌ച ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. മാനസിക പ്രശ്‌നങ്ങളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മെഡിക്കല്‍ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ സെപ്‌റ്റംബര്‍ 13 വരെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Read more: രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമർദനം ; യുവതി തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്

ഫെബ്രുവരി 23ന് ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് യുവതി മകനെ ക്രൂരമായി മർദിച്ചത്. യുവതി തന്നെയാണ് ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തിയത്.

കുട്ടിയുടെ വായിൽ നിന്ന് രക്തം വരുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ കുട്ടിയെ സമീപവാസികളാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിന് ശേഷം യുവതി ഭർത്താവുമായി വേർപിരിഞ്ഞ് ആന്ധ്രയിൽ കഴിയുകയായിരുന്നു. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്ന് ഭർത്താവിന്‍റെ പരാതിയിൽ വിവിധ വകുപ്പുകൾ ചുമത്തി സത്യമംഗലം പൊലീസ് കേസെടുക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.