ന്യൂഡൽഹി: ഡൽഹി തെരുവിൽ തോക്കുമായെത്തി വെടിയുതിർക്കുകയും വ്യാപാരിയെ അസഭ്യം പറയുകയും ചെയ്ത യുവതി അറസ്റ്റിൽ. ഡൽഹി ജാഫറബാദ് സ്വദേശിയായ നുസ്രത്ത്(28)ആണ് പൊലീസ് പിടിയിലായത്. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. താൻ നസീറിന്‍റെ സഹോദരിയാണെന്ന് പറഞ്ഞ് യുവതി നാട്ടുകാരെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം.
നവംബർ 18-നാണ് വടക്കുകിഴക്കൻ ഡൽഹിയിലെ ചൗഹാൻ ബങ്കാർ തെരുവില്‍ യുവതി ആക്രമണം നടത്തിയത്. കടയിൽ പണയം വെച്ച മൊബൈൽ ഫോൺ തിരികെ വാങ്ങാനെത്തിയ യുവതിക്ക് ഫോൺ തിരികെ നൽകാത്തതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.