രാജസ്ഥാൻ/ ഡോൽപൂർ : ഗർഭിണിയായ യുവതി ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന്, കുഞ്ഞിന് ജന്മം നൽകിയത് ഉന്തുവണ്ടിയിൽ. പ്രസവവേദന വന്ന സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചെങ്കിലും ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും എത്തിയില്ല. ഇതേ തുടർന്ന് ഉന്തുവണ്ടിയെ ആശ്രയിക്കുകയായിരുന്നു. യാത്രാമധ്യേയാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്.
രാജസ്ഥാനിലെ ഡോൽപൂരിലെ ബാരി ടൗണിലാണ് സംഭവം. തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിക്ക് കൃത്യമായ ചികിത്സ നൽകി. അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്ന് കുടുംബം അറിയിച്ചു.