കരൗളി (രാജസ്ഥാൻ) : ഒറ്റ പ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി 25കാരി. മാസം തികയാതെയുള്ള പ്രസവമായതിനാൽ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു. രാജസ്ഥാനിലെ കരൗളിയിലെ ഭാരത് ഹോസ്‌പിറ്റലിൽ തിങ്കളാഴ്‌ചയായിരുന്നു (25.07.2022) സംഭവം.
3 പെൺകുട്ടികൾക്കും 2 ആണ്‍കുട്ടികൾക്കുമാണ് രശ്‌മി (25) ജന്മം നൽകിയത്. വിവാഹം കഴിഞ്ഞ് 7 വർഷത്തിന് ശേഷമാണ് രശ്‌മി-അഷ്‌റഫ് അലി ദമ്പതികൾക്ക് കുഞ്ഞുങ്ങൾ പിറന്നത്. ഏഴാം മാസത്തിലുള്ള പ്രസവമായതിനാൽ കുഞ്ഞുങ്ങളുടെ ആരോഗ്യനില ഗുരുതരമായിരുന്നു.
തുടർന്ന് കരൗളിയിലെ ചൈൽഡ് യൂണിറ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് കുട്ടികളെ മാറ്റിയിരുന്നുവെന്ന് ഭാരത് ഹോസ്‌പിറ്റൽ ഡയറക്‌ടർ അറിയിച്ചു.ചികിത്സയിലിരിക്കെയാണ് മൂന്ന് കുഞ്ഞുങ്ങളും മരിച്ചത്. രണ്ട് കുഞ്ഞുങ്ങളെ വിദഗ്‌ധ ചികിത്സക്കായി ജയ്‌പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
Also read: നാലിരട്ടി സന്തോഷം ; ഒറ്റ പ്രസവത്തില്‍ നാല് കണ്‍മണികള്‍ക്ക് ജന്മം നല്‍കി യുവതി
ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.