ETV Bharat / bharat

അധിക സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി - അധിക സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം

യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ എസ്‌പി അന്വേഷണത്തിന് ഉത്തരവിട്ടു.

Triple Talaq  Uttar Pradesh News  Woman gang raped in Uttar Pradesh  Uttar Pradesh Crime News  Woman gang raped by husband and his friends  woman gang raped for not bringing dowry  അധിക സ്ത്രീധനം  അധിക സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  അധിക സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം  ഇത്തര്‍പ്രദേശില്‍ അധിക സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം
അധിക സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
author img

By

Published : Jul 23, 2021, 6:45 AM IST

ലഖ്‌നൗ: അധിക സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് നടുക്കന്ന സംഭവം. 15 ദിവസത്തിലേറെ ബന്ദിയാക്കിയ ശേഷം യുവതിയെ ഭർത്താവിന്‍റെ സുഹൃത്തുക്കൾ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ യുവതിയെ മൊഴി ചൊല്ലി.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എസ്‌പി. വ്യാഴാഴ്‌ചയാണ് യുവതി കുടുംബത്തിനൊപ്പം എസ്‌പി ഓഫിസില്‍ എത്തി പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ കോത്വാലി സ്വദേശികളാണ് യുവതിയും ഭര്‍ത്താവും.

വിവാഹത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവ് അധികം സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. ഇതിന് വിസമ്മതിച്ച യുവതിയെ നാല് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് 15 ദിവസത്തോളം പീഡനത്തിനിരയാക്കുകയായിരുന്നു.

ഇവരുടെ തടവില്‍ നിന്ന് രക്ഷപ്പെട്ട യുവതി കാര്യങ്ങള്‍ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം ഗുര്‍സഹൈഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും കേസെടുക്കാൻ പൊലീസ് തയാറായില്ല. അതിനെ തുടര്‍ന്നാണ് എസ്‌പി ഓഫീസില്‍ എത്തി പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Also Read: കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.