ETV Bharat / bharat

ഡിഎസ്‌പി റാങ്കിലുള്ള പൊലീസ് ഓഫിസര്‍ക്ക് നേരെ പീഡന ശ്രമം : കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പടെ 17 പേര്‍ക്കെതിരെ കേസ്

വനിത ഓഫിസര്‍ക്കെതിരെ ആക്രമണം നടത്താന്‍ മദ്യപിച്ച യുവാക്കളെ പ്രേരിപ്പിച്ചത് കോണ്‍സ്റ്റബിള്‍മാര്‍

Lower Bazar police station  Ranchi woman DSP  Old Police Lines campus  Woman DSP molested  Female DSP in Ranchi  Old Police Line Campus  Lower Bazar Police Station  ranchi news  ജാര്‍ഖണ്ഡില്‍ വനിതാ ഒഫീസര്‍ക്കെതിരെ കൈയേറ്റ ശ്രമം  ജാര്‍ഖണ്ഡില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ മാര്‍ക്കെതിരെ എഫ്ഐആര്‍
ജാര്‍ഖണ്ഡില്‍ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ പീഡന ശ്രമം: രണ്ട് കോണ്‍സ്റ്റിബള്‍ മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ എഫ്ഐആര്‍
author img

By

Published : Feb 9, 2022, 5:40 PM IST

റാഞ്ചി : ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഡി.എസ്.പി റാങ്കില്‍പ്പെട്ട വനിത ഉദ്യോഗസ്ഥയെ മദ്യപിച്ചെത്തിയ ഒരു കൂട്ടം യുവാക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തു. ജാര്‍ഖണ്ഡ് പൊലീസിലെ രണ്ട് കോണ്‍സ്റ്റബിള്‍മാരടക്കം 17 പേര്‍ക്കെതിരെയാണ് കേസ്. ഈ രണ്ട് കോണ്‍സ്റ്റിബിള്‍മാര്‍ വനിത ഡിഎസ്‌പിയെ ശല്യം ചെയ്യാനായി യുവാക്കളെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.

വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ യുവാക്കള്‍ വലിയ ശബ്ദത്തില്‍ പാട്ട്‌ വച്ചത് ശ്രദ്ധയില്‍പ്പെട്ട വനിത ഡിഎസ്‌പി അതില്‍ ഇടപെടുകയായിരുന്നു. രാത്രി വലിയ ശബ്ദത്തില്‍ പാട്ട് വയ്ക്കുന്നത് നിര്‍ത്താന്‍ യുവാക്കളോട് ആവശ്യപ്പെട്ടു. ആ സമയം തന്നെ ഒരു യുവാവ് കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന് ഡിഎസ്‌പി പരാതിയില്‍ വ്യക്തമാക്കി.

ALSO READ: ഫേസ്ബുക്ക് വഴി പരിചയം; പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ യുവാവിനെ താന്‍ തല്ലി. തുടര്‍ന്ന് 15ഓളം വരുന്ന യുവാക്കള്‍ തന്നെ ആക്രമിക്കാന്‍ വന്നു. ഈ യുവാക്കളുടെ കൂട്ടത്തില്‍ പൊലീസ് കോണ്‍സ്റ്റിബിള്‍മാരായ ബിനോദ് പാണ്ഡെ, ഉപാധ്യായ എന്നിവര്‍ ഉണ്ടായിരുന്നുവെന്നും പരാതിയില്‍ വിശദീകരിക്കുന്നു.

വനിത പൊലീസ് ഓഫിസറുടെ പാചകക്കാരന്‍ സംഭവ സ്ഥലത്തെത്തിയാണ് ഇവരെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.