മുംബൈ: ബോളിവുഡില്‍ എന്‍സിബി (Narcotics Control Bureau) പിടിമുറുക്കുന്നതിനിടെ മറ്റൊരു പ്രധാന മയക്കുമരുന്ന് ചരക്ക് പിടികൂടി മുംബൈ പൊലീസ്. സിയോണ്‍ മേഖലയില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തുകാരിയാണ് പിടിയിലായത്. ഇവരില്‍ നിന്നും 22 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു.
കഴിഞ്ഞ വര്‍ഷം മുതല്‍ മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ കര്‍ശന നടപടിയാണ് എന്‍സിബി സ്വീകരിക്കുന്നത്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ റെയ്‌ഡുകള്‍ നടത്തി ധാരാളം മരുന്നുകള്‍ എന്‍സിബി പിടിച്ചെടുത്തിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്‌ച രാത്രി സിയോണ്‍ പ്രദേശത്ത് മുംബൈ പൊലീസിന്‍റെ ആന്‍റി-നാര്‍കോട്ടിക് സ്‌ക്വാഡ് സുപ്രധാന ഓപ്പറേഷന്‍ നടത്തിയത്.
ALSO READ: നോട്ട് നിരോധനം അറിഞ്ഞില്ല; 65,000 രൂപയുടെ പഴയ നോട്ടുകൾ മാറി നൽകണമെന്ന അപേക്ഷയുമായി ചിന്നക്കണ്ണ്
സിയോണ്‍ മേഖലയില്‍ നിന്ന് 22 കോടി രൂപയുടെ ഹെറോയിനുമായാണ് യുവതിയെ ആന്‍റി-നാര്‍കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്. രാജസ്ഥാന്‍, പ്രതാപ്‌ഖഡ് മേഖലകളില്‍ നിന്ന് രാജ്യത്തുടനീളം വലിയ അളവില്‍ മയക്കുമരുന്ന് കയറ്റുമതി ചെയ്യുന്നതായി പൊലീസ് സംഘം പറഞ്ഞു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ദത്ത നാലവാഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്.