ETV Bharat / bharat

Video | പുറത്തിറങ്ങിയത് ഭക്ഷണം വാങ്ങാന്‍, ഓടുന്ന ട്രെയിനില്‍ തിരികെ കയറുന്നതിനിടെ കാല്‍വഴുതി ; അധ്യാപികയ്ക്ക്‌ ദാരുണാന്ത്യം - പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങി മരണം

ട്രെയിനില്‍ ഓടി കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു

mirzapur railway station train accident  woman dies after slipping between train and platform in mirzapur  teacher death at mirzapur railway station  മിര്‍സാപുര്‍ റെയില്‍വേ സ്റ്റേഷന്‍ അപകടം മരണം  പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങി മരണം  മിര്‍സാപുര്‍ അധ്യാപിക ട്രെയിന്‍ അപകടം മരണം
ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങി, ഓടുന്ന ട്രെയിനില്‍ തിരികെ കയറുന്നതിനിടെ കാല്‍വഴുതി അധ്യാപികക്ക് ദാരുണാന്ത്യം
author img

By

Published : Jun 11, 2022, 9:14 AM IST

മിര്‍സാപുർ (യുപി) : ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം. യുപിയിലെ മിര്‍സാപുര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്‌ച രാവിലെയാണ് നടുക്കുന്ന സംഭവം. ഭക്ഷണം വാങ്ങാനായി പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയ ശേഷം തിരികെ കയറുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

ഇതിന്‍റെ ദൃശ്യം സ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് റെയില്‍വേ പൊലീസ് പറയുന്നതിങ്ങനെ - സഹോദരിയുമായി മഗദ എക്‌സ്‌പ്രസ് ട്രെയിനില്‍ ഡാർജിലിങ്ങിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഗീതാഞ്ജലി. മിര്‍സാപുർ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഭക്ഷണം വാങ്ങാനായി ഇവര്‍ പുറത്തിറങ്ങി.

അപകടത്തിന്‍റെ സിസിടിവി ദൃശ്യം

Also read: ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങി യാത്രക്കാരന്‍, രക്ഷകനായി ആര്‍പിഎഫ്‌ ജവാന്‍ ; വീഡിയോ

ഇതിനിടെ ട്രെയിനെടുത്തു. തുടര്‍ന്ന് ഓടി കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ ട്രെയിന്‍ നിര്‍ത്തി ഗീതാഞ്ജലിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.