ഹൈദരാബാദ്: തെലങ്കാനയിൽ മുട്ട തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. നെരല്ലപ്പള്ളി വില്ലേജിലെ തിമ്മജിപേട്ട മണ്ഡലിലെ നീലമ്മയാണ് (50) മുട്ട തൊണ്ടയിൽ കുടുങ്ങി മരിച്ചത്.
ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. അത്താഴം കഴിക്കവെ പുഴുങ്ങിയ മുട്ട നീലമ്മയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാർ ഉൾപ്പെടെ മുട്ട പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുട്ട തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസതടസം നേരിട്ട നീലമ്മ ബോധരഹിതയായി വീഴുകയായിരുന്നു.
Also Read: ഡോ മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍