ETV Bharat / bharat

Woman Delivers Baby On Forest Way | മുഖ്യമന്ത്രി ദത്തെടുത്ത ഗ്രാമത്തിൽ റോഡില്ല ; മഹാരാഷ്ട്രയിൽ ആദിവാസി യുവതി കാട്ടുവഴിയോരത്ത് പ്രസവിച്ചു - ഏക്‌നാഥ് ഷിൻഡെ ദത്തെടുത്ത

Maharashtra Tribal Woman Delivers Baby On Forest Way : പ്രസവവേദന അനുഭവപ്പെട്ടതോടെ വീട്ടുകാരും നാട്ടുകാരും ആശ വർക്കറും ചേർന്നാണ് യുവതിയെ അടുത്തുള്ള പബ്ലിക് ഹെൽത്ത് കെയർ സെന്‍ററില്‍ എത്തിക്കാൻ ശ്രമിച്ചത്. മരക്കമ്പിൽ തുണി കെട്ടി തൊട്ടിലുണ്ടാക്കിയാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Etv Bharat Maharashtra Tribal Woman Delivers Baby  Eknath Shinde Adopted Village  Patikacha Pada  Thane Women Birth at Road  വഴിയോരത്ത് കുഞ്ഞിന് ജൻമം നൽകി ആദിവാസി യുവതി  ഏക്‌നാഥ് ഷിൻഡെ ദത്തെടുത്ത  പതികാച്ച പാട
Tribal Woman Delivers Baby On Forest Way- No Road in Village Adopted By Maharashtra CM
author img

By ETV Bharat Kerala Team

Published : Oct 2, 2023, 9:58 PM IST

താനെ (മഹാരാഷ്ട്ര) : റോഡ്-വാഹന സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഉൾനാടൻ ഗ്രാമത്തിൽ, കാട്ടുവഴിയോരത്ത് കുഞ്ഞിന് ജൻമം നൽകി ആദിവാസി യുവതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ (Eknath Shinde) ദത്തെടുത്ത പതികാച്ച പാട (Patikacha Pada) ഗ്രാമത്തിലാണ് സംഭവം (Woman Delivers Baby On Forest Way- No Road in Village Adopted By Maharashtra CM). ഞായറാഴ്ച രാവിലെ തുണി തൊട്ടിലാക്കി കെട്ടി രണ്ടാളുകൾ ചേർന്ന് ചുമന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയാണ് യുവതി പ്രസവിച്ചത്. ചുമന്നിരുന്ന തുണിത്തൊട്ടിലാണ് പ്രസവസമയത്ത് മറയായി ഉപയോഗിച്ചത് (Woman Delivers Baby On Forest Way).

പ്രസവവേദന അനുഭവപ്പെട്ടതോടെ വീട്ടുകാരും നാട്ടുകാരും ആശ വർക്കറും ചേർന്നാണ് യുവതിയെ അടുത്തുള്ള പബ്ലിക് ഹെൽത്ത് കെയർ സെന്‍ററിൽ എത്തിക്കാൻ ശ്രമിച്ചത്. യുവതിയുടെ വീട്ടിൽ നിന്ന് നാലര കിലോമീറ്റർ ദൂരമുണ്ട് ആരോഗ്യ കേന്ദ്രത്തിലേക്ക്. മരക്കമ്പിൽ തുണി കെട്ടി തൊട്ടിലുണ്ടാക്കി, അരുവി അടക്കമുള്ള പരുക്കൻ ഭൂപ്രദേശങ്ങളിലൂടെയാണ് ഗ്രാമവാസികൾ ആരോഗ്യകേന്ദ്രത്തിലേക്ക് തിരിച്ചത്.

Also Read: Tamil Nadu | യുവതി മൂത്രമൊഴിക്കവെ പ്രസവിച്ചു, ക്ലോസറ്റില്‍ വീണ കുഞ്ഞ് മരിച്ചു ; സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പ്രതിഷേധം

എന്നാൽ യാത്രാമധ്യേ അവർ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. 'ഭാഗ്യവശാൽ, ഒരു ആശ വർക്കർ ഞങ്ങളെ അനുഗമിക്കുകയും സുഗമമായ പ്രസവത്തിന് സഹായിക്കുകയും ചെയ്തു' - യുവതിയെ അനുഗമിച്ച ഗ്രാമീണൻ പറഞ്ഞു. യുവതിയെ സഹായിക്കാനെത്തിയ ആശ വർക്കറും മാധ്യമങ്ങളോട് പ്രതികരിച്ചു. "ഞായറാഴ്ച രാവിലെ 9:30 ന് അവൾക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് ഞങ്ങൾ അവളെ ഒരു താൽക്കാലിക സ്‌ട്രെച്ചറിൽ കയറ്റി നടക്കാൻ തുടങ്ങി, പക്ഷേ വഴിയിൽ അവൾ കുഞ്ഞിനെ പ്രസവിച്ചു. ഞങ്ങൾക്ക് 4 കിലോമീറ്റർ നടക്കേണ്ടിവന്നു, ഒരു ജീപ്പ് വന്ന് ഞങ്ങളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതരാണ്" - ആശ വർക്കർ പറഞ്ഞു.

Also Read: ആശുപത്രിയിലേക്കുള്ളത് തകര്‍ന്ന റോഡ്; വഴിയരികില്‍ യുവതി പ്രസവിച്ചു!

അതേസമയം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പല ഗ്രാമങ്ങളിലും റോഡ്, വൈദ്യുതി, വെള്ളം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ഗ്രാമീണർ ചൂണ്ടിക്കാട്ടി. റോഡില്ലാത്തതിനാൽ ഇന്നും ആശുപത്രിയിലേക്ക് കാൽനടയായി പോകേണ്ട അവസ്ഥയാണെന്നും ഗ്രാമീണർ പറയുന്നു. ആദിവാസി ക്ഷേമത്തിനും ഗ്രാമ വികസനത്തിനും മറ്റുമായി സംസ്ഥാന സർക്കാരിൽ നിന്ന് കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടും ഈ പ്രദേശം ഇപ്പോഴും വികസനത്തിൽ നിന്ന് വളരെ അകലെയാണ്. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനൊപ്പം ജനപ്രതിനിധികളും അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും ഗ്രാമീണർ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.