ETV Bharat / bharat

സ്ത്രീധന പീഡനത്തിന് ഇരയായ യുവതിയുടെ മൃതദേഹം കുളത്തില്‍; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കുടുംബം - സേലംപൂർ

ബിഹാറിലെ ചപ്രയിലാണ് ഭര്‍തൃവീട്ടുകാരുടെ സ്‌ത്രീധന പീഡനത്തിന് ഇരയായ യുവതിയുടെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തിയത്

Brutal Murder Of Bride For Dowry In Chhapra Bihar  Chapra  Woman dead body found in pond bihar chapra  ബിഹാറിലെ ചപ്ര  യുവതിയുടെ മൃതദേഹം കുളത്തില്‍  യുവതിയുടെ മൃതദേഹം കുളത്തില്‍ ബിഹാര്‍ ചപ്ര  സേലംപൂർ
കാണാതായ യുവതിയുടെ മൃതദേഹം കുളത്തില്‍
author img

By

Published : Dec 10, 2022, 9:57 PM IST

Updated : Dec 10, 2022, 10:03 PM IST

ചപ്ര: ഭര്‍തൃവീട്ടുകാരുടെ സ്‌ത്രീധന പീഡനത്തിനിരയായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ ചപ്രയിലാണ്, കാജൽ എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിനുശേഷം പലവട്ടം സ്‌ത്രീധനം ആവശ്യപ്പെട്ട് ദോഹോപദ്രവം ഏല്‍പ്പിച്ചതായി യുവതിയുടെ കുടുംബം ആരോപിച്ചു.

ഏഴുമാസം മുന്‍പാണ് സേലംപൂർ സ്വദേശിയായ പങ്കജ് മഹാതോയയെ, കാജൽ വിവാഹം കഴിച്ചത്. അടുത്തിടെ, ഭര്‍ത്താവിന്‍റെ കുടുംബം യുവതിയുടെ കൈയ്‌ക്ക് മുറിവേല്‍പ്പിച്ച ശേഷം ഇതിന്‍റെ ദൃശ്യം തങ്ങള്‍ക്ക് അയച്ചുതന്നതായി കാജലിന്‍റെ അച്ഛൻ രാജു മഹാതോ ആരോപിച്ചു. പ്രശ്‌നപരിഹാരത്തിനായി പലവട്ടം യുവതിയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കാണാന്‍ കഴിഞ്ഞിരുന്നില്ല.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയെ ദുരൂഹമായി കാണാതായിരുന്നു. എന്നാല്‍, യുവതി തങ്ങളുടെ പണവുമായി ഒളിച്ചോടിയെന്നായിരുന്നു ഭര്‍ത്താവിന്‍റെ കുടുംബം ആരോപിച്ചത്. കാജലിന്‍റെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തിയതിനെ തുടർന്ന് യുവതിയുടെ ബന്ധുക്കള്‍ മാഞ്ചി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകളെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തി എന്നാണ് കാജലിന്‍റെ കുടുംബത്തിന്‍റെ ആരോപണം.

കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ ഭര്‍തൃകുടുംബം കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനെതിരെ തിരിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സദർ ഡിഎസ്‌പി എംപി സിങ് മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Dec 10, 2022, 10:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.