ഹൂഗ്ലി : എവറസ്റ്റ് കീഴടക്കി റെക്കോഡ് തീര്‍ത്തിരിക്കുകയാണ് ഒരു ബംഗാളി പെണ്‍കരുത്ത്. മറ്റൊരു മിന്നും നേട്ടവും ഇതിനൊപ്പം പിയാലി ബസകെന്ന 31 കാരി കൈവരിച്ചിട്ടുണ്ട്. ചന്ദ്രനഗര്‍ സ്വദേശിനിയായ യുവതി, ഓക്‌സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റിന്‍റെ അറ്റം തൊട്ട ആദ്യ ഇന്ത്യന്‍ പൗരയായിരിക്കുകയാണ്.
22-ാം തിയതി ഞായറാഴ്‌ച രാവിലെ 8:30 നാണ് റെക്കോഡിട്ടത്. ഏറെ നാളായി പിയാലി അതിനുള്ള തയ്യാറെടുപ്പിലായിരുന്നു. എവറസ്റ്റ് കയറാനായി ഓക്‌സിജൻ സിലിണ്ടർ ഇല്ലാതെ, ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴാമത്തെ കൊടുമുടിയായ ധൗലഗിരിയും കീഴടക്കുകയുണ്ടായി. 'ഉന്നതങ്ങളിലേ'ക്കുള്ള പിയാലിയുടെ യാത്ര, അക്ഷരാർഥത്തിൽ കഠിനമായിരുന്നു.
രണ്ടുകൊടുമുടികള്‍ കയറാന്‍ ആകെ 35 ലക്ഷമാണ് വേണ്ടിവന്നത്. ഹിമാലയ മുകളിലെത്താനുള്ള സാമ്പത്തിക പ്രതിസന്ധികള്‍ വ്യക്തമാക്കുന്ന വീഡിയോ, യുവതി ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇനി 12 ലക്ഷമാണ് ഏജന്‍സിയ്‌ക്ക് നല്‍കാനുള്ളത്.