ETV Bharat / bharat

വിഷം നല്‍കി കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്‌തു - മാണ്ഡ്യയില്‍ മദ്ദൂർ

നഗരത്തിലെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ ജോലി ചെയ്യുകയായിരുന്ന ഉസ്‌ന കൗസര്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഭര്‍ത്താവുമായി വഴക്കിലായിരുന്നു. ഇതില്‍ മനംനൊന്താണ് കുട്ടികളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

Mandya latest news  Woman poisons three children in Mandya  Mandya crime news  Woman commits suicide in Mandya  Domestic disputes  Woman killed three children and commits suicide  Woman commits suicide  യുവതി ആത്‌മഹത്യ ചെയ്‌തു  വിഷം നല്‍കി കുട്ടികളെ കൊലപ്പെടുത്തി  ഉസ്‌ന കൗസര്‍  മാണ്ഡ്യയില്‍ മദ്ദൂർ  കര്‍ണാടകയിലെ മാണ്ഡ്യ
വിഷം നല്‍കി കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്‌മഹത്യ ചെയ്‌തു
author img

By

Published : Dec 2, 2022, 5:04 PM IST

മാണ്ഡ്യ (കര്‍ണാടക): മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യയില്‍ മദ്ദൂർ ടൗണിലെ ഹോള സ്ട്രീറ്റില്‍ ഇന്നലെ രാത്രിയാണ് സംഭവം. കാര്‍ മെക്കാനിക്കായ അഖിലന്‍റെ ഭാര്യ ഉസ്‌ന കൗസര്‍ (30) ആണ് മക്കളായ ഹാരിസ് (ഏഴ്‌), അലിസ (നാല്), അനം പതിമ (രണ്ട്) എന്നിവര്‍ക്ക് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.

നഗരത്തിലെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ ജോലി ചെയ്യുകയായിരുന്ന ഉസ്‌ന കഴിഞ്ഞ ഒരുവര്‍ഷമായി ഭര്‍ത്താവുമായി വഴക്കിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതില്‍ മനംനൊന്താണ് കുട്ടികളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.