ETV Bharat / bharat

Gujarat HC| ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുനിത അഗർവാൾ - Sunita Agarwal

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിൽ നിലവിൽ ഒരു വനിത ഇല്ല. ഇത് കൂടി പരിഗണിച്ചാണ് സുപ്രീം കോടതി കൊളീജിയം ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുനിത അഗർവാളിനെ ശുപാർശ ചെയ്‌തത്.

supreme court collegium  Chief Justice for Gujarat high court  Gujarat high court Chief Justice  supreme court  Gujarat high court  ഗുജറാത്ത് ഹൈക്കോടതി  ഗുജറാത്ത് ഹൈക്കോടതിയിൽ വനിത ചീഫ് ജസ്റ്റിസ്  വനിത ചീഫ് ജസ്റ്റിസ് ഗുജറാത്ത് ഹൈക്കോടതി  സുപ്രീംകോടതി കൊളീജിയം  ജഡ്‌ജി സുനിത അഗർവാൾ  അലഹബാദ് ഹൈക്കോടതി  ജസ്റ്റിസ് സോണിയ ജി ഗോകാനി  അലഹബാദ് ഹൈക്കോടതി ജഡ്‌ജി  അലഹബാദ് ഹൈക്കോടതി  Allahabad High Court  Justice Sunita Agarwal  Sunita Agarwal  സുനിത അഗർവാൾ
Gujarat HC
author img

By

Published : Jul 6, 2023, 10:31 AM IST

Updated : Jul 6, 2023, 2:22 PM IST

ന്യൂഡൽഹി : ഗുജറാത്ത് ഹൈക്കോടതിയിൽ വനിത ചീഫ് ജസ്റ്റിസിനെ ശുപാർശ ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. അലഹബാദ് ഹൈക്കോടതിയിലെ ജഡ്‌ജി സുനിത അഗർവാളിനെയാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തത്. ജസ്റ്റിസ് സോണിയ ജി ഗോകാനി വിരമിച്ചതിനെത്തുടർന്നാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അലഹബാദ് ഹൈക്കോടതി ജഡ്‌ജി സുനിത അഗർവാളിനെ ശുപാർശ ചെയ്‌തത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിൽ നിലവിൽ ഒരു വനിതയില്ലാത്തതിനാൽ ജസ്റ്റിസ് സുനിത അഗർവാൾ ഹൈക്കോടതിയിലെ ഏക വനിത ചീഫ് ജസ്റ്റിസായിരിക്കുമെന്നതും കൊളീജിയം പരിഗണിച്ചിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിന് ജസ്റ്റിസ് സുനിത അഗർവാളിന്‍റെ യോഗ്യത കണ്ടെത്തുന്നതിനായി കൺസൾട്ടന്‍റ്-ജഡ്‌ജിമാരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. ജസ്റ്റിസ് സുനിത അഗർവാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന നിർദേശത്തോട് ഇവർ യോജിച്ചുവെന്ന് കൊളീജിയം അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി കൊളീജിയം ഏഴ് ഹൈക്കോടതികളിലേക്കുള്ള ചീഫ് ജസ്റ്റിസുമാരുടെ പേരുകളാണ് ശുപാർശ ചെയ്‌തിട്ടുള്ളത്.

കർണാടക ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് അലോക് ആരാധെയെ തെലങ്കാന സംസ്ഥാനത്തിന്‍റെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്‌തു. 2009 ഡിസംബർ 29-ന് മധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്റ്റിസ് ആരാധേ ഇപ്പോൾ കർണാടക ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജിയാണ്.

ഹൈക്കോടതികളിൽ 13 വർഷത്തിലേറെയായി നീതി നിർവഹിച്ച അനുഭവം ജസ്റ്റിസ് അലോക് ആരാധെ നേടിയിട്ടുണ്ട്. പ്രസക്തമായ എല്ലാ ഘടകങ്ങളും പരിഗണിച്ച്, തെലങ്കാന സംസ്ഥാനത്തിന്‍റെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിന് എല്ലാ അർഥത്തിലും യോഗ്യനാണ് ജസ്റ്റിസ് അലോക് ആരാധേയെന്ന് കൊളീജിയം ശുപാർശ ചെയ്‌തു.

അലഹബാദ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്‌തിട്ടുണ്ട്. ബോംബെ ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് ധീരജ് സിംഗ് ഠാക്കൂറിനെ ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സിദ്ധാർഥ് മൃദുലിനെയും ശുപാർശ ചെയ്‌തു.

ഒഡിഷ ഹൈക്കോടതിയിലെ ജഡ്‌ജിയായ ജസ്റ്റിസ് സുഭാസിസ് തലപത്രയെ ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാർശ ചെയ്‌തിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാർശ ചെയ്‌തു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വെങ്കിട്ടനാരായണ ഭട്ടി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരെ സുപ്രീം കോടതി ജഡ്‌ജിമാരായി ഉയർത്താനും സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്‌തു. ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെയും മുതിർന്ന ജഡ്‌ജിമാരുടെയും യോഗ്യത, കഴിവ്, സമഗ്രത എന്നിവ ശ്രദ്ധാപൂർവം വിലയിരുത്തിയതിന് ശേഷമാണ് കൊളീജിയം ഈ രണ്ട് ചീഫ് ജസ്റ്റിസുമാരെയും സുപ്രീം കോടതി ജഡ്‌ജിമാരായി ഉയർത്താൻ കൊളീജിയം ശുപാർശ ചെയ്‌തത്.

More read : കേരള, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്‌ജിമാരായി ഉയർത്താൻ ശുപാർശ

Last Updated : Jul 6, 2023, 2:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.