ലഖ്നൗ: ഗോരഖ്പൂരിൽ അന്യമതസ്ഥനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ കുടുംബാംഗങ്ങൾ ജീവനോടെ ചുട്ടുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അച്ഛൻ, സഹോദരൻ, ബന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കൊലപ്പെടുത്താൻ കുടുംബം 1.5 ലക്ഷം നൽകി വാടക കൊലയാളിയെ ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിൽ ഉപയോഗിച്ച പെട്രോൾ പാത്രവും മോട്ടോർ സൈക്കിളും പൊലീസ് കണ്ടെടുത്തു.
ഫെബ്രുവരി 4നാണ് ധൻഘട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജിഗിന ഗ്രാമത്തിൽ യുവതിയുടെ പാതി പൊള്ളിയ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി മൂന്നിന് പ്രതികളിലൊരാൾ യുവതിയെ മോട്ടോർ സൈക്കിളിൽ ജിജീന ഗ്രാമത്തിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി യുവതിയുടെ കൈയും വായയും കെട്ടിയ ശേഷം പെട്രോൾ ഒഴിച്ച് തീയിടുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു.