ETV Bharat / bharat

ഭാര്യയെ കൊല്ലാൻ മന്ത്രവാദം; ജാർഖണ്ഡിൽ വൃദ്ധയെ ചുട്ടുകൊല്ലാൻ ശ്രമം - വൃദ്ധയെ ചുട്ടുകൊല്ലാൻ ശ്രമിച്ചു

ഝാരിയോ ദേവി എന്ന വൃദ്ധയെയാണ് ഫ്ലോറൻസ് ഡംഗ്‌ഡംഗ് എന്നയാൾ ഭാര്യയെ കൊല്ലാൻ ഝാരിയോ ദേവി മന്ത്രവാദം നടത്തി എന്നാരോപിച്ച് ആക്രമിച്ചത്.

Woman accused of witchcraft burnt alive in Jharkhand  woman accused of witchcraft  woman burnt alive  woman burnt alive in jharkhand  മന്ത്രവാദം ആരോപിച്ച് ആക്രമണം  വൃദ്ധയെ ചുട്ടുകൊല്ലാൻ ശ്രമിച്ചു  മന്ത്രവാദം ആരോപിച്ച് ചുട്ടുകൊന്നു
ഭാര്യയെ കൊല്ലാൻ മന്ത്രവാദം നടത്തിയെന്ന് ആരോപണം; ജാർഖണ്ഡിൽ വൃദ്ധയെ ചുട്ടുകൊല്ലാൻ ശ്രമം
author img

By

Published : Jan 14, 2022, 8:43 AM IST

സിംഡേഗ(ജാർഖണ്ഡ്): സിംഡേഗക്ക് സമീപമുള്ള കുഡ്‌പാനി ഗ്രാമത്തിൽ മന്ത്രവാദം ആരോപിച്ച് വൃദ്ധയെ തീയിട്ട് കൊല്ലാൻ ശ്രമം. വൃദ്ധയെ ഒരു സംഘം ആളുകൾ ചേർന്ന് അതിക്രൂരമായി മർദിക്കുകയും വൈക്കോൽ കൂനയിലേക്ക് തള്ളിയിട്ട് ചുട്ടുകൊല്ലാൻ ശ്രമിക്കുകയും ചെയ്‌തു. ശബ്‌ദം കേട്ടെത്തിയ നാട്ടുകാരാണ് വൃദ്ധയെ രക്ഷിച്ചത്.

ഝാരിയോ ദേവി എന്ന വൃദ്ധയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഫ്ലോറൻസ് ഡംഗ്‌ഡംഗ് എന്നയാൾ ഭാര്യയുടെ മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കാനും ഭക്ഷണം കഴിക്കാനും ഝാരിയോ ദേവിയെ ക്ഷണിച്ചിരുന്നു. ക്ഷണപ്രകാരം ഫ്ലോറൻസിന്‍റെ വീട്ടിലെത്തിയ വൃദ്ധയെ കൊല്ലാൻ ശ്രമികക്കുകയായിരുന്നു.

തന്‍റെ ഭാര്യയെ കൊല്ലാൻ ഝാരിയോ ദേവി മന്ത്രവാദം നടത്തി എന്നാരോപിച്ചാണ് മർദ്ദനവും കൊലപാതക ശ്രമവും. തടയാൻ ശ്രമിച്ച ഝാരിയോ ദേവിയുടെ ഭർത്താവിനെയും ഇവർ ആക്രമിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്‌ത്രീ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തതായി അകൈതാംഗർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇന്ദ്രേഷ് കുമാർ പറഞ്ഞു.

Also Read: 2 കിലോ സ്വർണം, 4 കിലോ വെള്ളി, 25 ലക്ഷം: ഒരു വീട്ടില്‍ നിന്ന് കവർന്നതാണ്!!!

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.