ETV Bharat / bharat

രാജ്യത്തിന് ആശ്വാസം; നാല് ലക്ഷം കടന്ന് രോഗമുക്തി നേടിയവർ - ഇന്ത്യയിലെ കോവിഡ് കണക്ക്

ഈ മാസം മൂന്നാം തീയതി രാജ്യത്തെ രോഗമുക്തി നിരക്ക് 81.7 ആയിരുന്നു. എന്നാൽ പുതിയ രോഗമുക്തരായവരുടെ കണക്ക് പുറത്ത് വന്നതോടെ രോഗമുക്തി നിരക്ക് 85.6 ശതമാനമായി ഉയർന്നു.

 With over 4 lakh COVID-19 patients recovered India records highest-ever single-day recoveries ഇന്ത്യയിലെ കോവിഡ് കണക്ക് ഇന്ത്യയിലെ കോവിഡ് കേസുകൾക്ക്
രാജ്യത്തിന് ആശ്വാസം; നാല് ലക്ഷം കടന്ന് രോഗമുക്തി നേടിയവർ
author img

By

Published : May 18, 2021, 6:58 PM IST

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഒരു ദിവസം രോഗമുക്തി നേടുന്നവരുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,22,436 പേർ രാജ്യത്ത് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്കിൽ വ്യക്തമായ വർധനവ് കാണുന്നുണ്ടെന്നും ഇത് രാജ്യത്തിന് ആശ്വാസം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം മൂന്നാം തീയതി രാജ്യത്തെ രോഗമുക്തി നിരക്ക് 81.7 ആയിരുന്നു. എന്നാൽ പുതിയ രോഗമുക്തരായവരുടെ കണക്ക് പുറത്ത് വന്നതോടെ രോഗമുക്തി നിരക്ക് 85.6 ശതമാനമായി ഉയർന്നു.

അതേസമയം ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 1.8 ശതമാനം പേരെ ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ 2,63,000 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഏകദിന കേസുകളുടെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും 27 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. മെയ് ഏഴിന് രാജ്യത്ത് 4,14,000 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാജ്യത്തെ 199 ജില്ലകളിൽ കൊവിഡ് കേസുകളിൽ ഇടിവ് കാണുന്നുണ്ട്. അതേസമയം രാജ്യത്തെ കൊവിഡ് പോസിറ്റീവ് നിരക്ക് 14.10 ശതമാനമാണ്. കർണാടക, മഹാരാഷ്ട്ര കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. 10 സംസ്ഥാനങ്ങളിൽ 50,000 മുതൽ 1,00,00 വരെ സജീവ കേസുകളും 18 സംസ്ഥാനങ്ങളിൽ 50,000 ൽ താഴെ സജീവ കേസുകളും ഉണ്ട്.

Also read: കൊവിഡ് രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടമായത് 269 ഡോക്ടര്‍മാര്‍ക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.