ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് മൂലം 391 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 32981പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 9677203 ആയി. 396729 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 39109 പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗം ബേധമായത് 9139901 പേര്‍ക്കാണ്. 391 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 140573 ആയി.
തുടർച്ചയായ 29-ാം ദിവസമാണ് ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ ദിവസേനയുള്ള എണ്ണം 50000 താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1852266 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്ട്രയാണ് വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ഡിസംബർ ആറ് വരെ 147787656 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 801081 സാമ്പിളുകൾ ഞായറാഴ്ച മാത്രം പരിശോധിച്ചു.
അടുത്ത ആഴ്ചയിൽ കൊവിഡ് -19 വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശാസ്ത്രജ്ഞർ അനുകൂലമായ മറുപടി നല്‍കുന്ന നിമിഷം മുതല്‍ ഇന്ത്യയിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്‌ച നടന്ന സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു.