ETV Bharat / bharat

തമിഴ്‌നാട്ടിൽ വീണ്ടും ദുർമന്ത്രവാദ കൊലപാതകം; ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു - തമിഴ്‌നാട്ടിൽ ദുർമന്ത്രവാദ കൊലപാതകം

കുട്ടിയുടെ അമ്മയും ബന്ധുക്കളും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Mysterious death reported in Tiruvannamalai  witchcraft murder reported in tamilnadu  tamilnadu witchcraft  തമിഴ്‌നാട്ടിൽ വീണ്ടും ദുർമന്ത്രവാദ കൊലപാതകം  തമിഴ്‌നാട്ടിൽ ദുർമന്ത്രവാദ കൊലപാതകം  തമിഴ്‌നാട്ടിൽ ദുർമന്ത്രവാദം
തമിഴ്‌നാട്ടിൽ വീണ്ടും ദുർമന്ത്രവാദ കൊലപാതകം
author img

By

Published : Jun 21, 2021, 3:58 PM IST

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് സ്‌ത്രീകൾ പൊലീസ് പിടിയിൽ. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയാണ് പിടിയിലായ മൂന്ന് പേരിൽ ഒരാൾ. മറ്റ് രണ്ട് പേരും അടുത്ത ബന്ധുക്കളാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: കുറ്റിപ്പുറത്ത് വയോധികയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍

തമിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു അമ്മയായ തിലകവതിം കുട്ടിയും താമസിച്ചിരുന്നത്. കൂട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്ന അന്ധവിശ്വാസ പ്രകാരമായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞു. കേസിൽ പ്രതികളായ മൂന്ന് സ്‌ത്രീകളും ചേർന്ന് കുട്ടിയെ ബാധ ഒഴിപ്പിക്കാൻ ഒരു ദുർമന്ത്രവാദിയുടെ പക്കൽ കൊണ്ടുപോയിരുന്നു. ഒരു ദിവസം അവർ അവിടെ ചെലവഴിക്കുകയും ചെയ്‌തിരുന്നു.

Also Read: യുവാക്കളെ വധിക്കാൻ ശ്രമം; കൊല്ലത്ത് മൂന്ന് പേർ കൂടി അറസ്റ്റിൽ

കൊല്ലപ്പെട്ട കുട്ടിയുടെ ശരീരത്തിൽ മുറിവുകളേറ്റിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു. കുട്ടിയുടെ മൃതദേഹം വെല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.