കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ഭരണത്തിലെത്തിയാൽ സരസ്വതി പൂജയും ദുർഗ പൂജയും നടത്തുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കില്ലെന്നും അനധികൃതമായി ബംഗാളിലെത്തുന്നവരിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഈസ്റ്റ് മിഡ്‌നാപൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഭയം കൂടാതെ ജനം വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജിയുടെ ഭരണം കൊണ്ട് സംസ്ഥാനത്ത് എന്ത് മാറ്റമാണ് കൊണ്ടുവന്നതെന്നും കുടിയേറ്റക്കാരിൽ നിന്ന് നിങ്ങൾക്ക് സ്വാതന്ത്ര്യം വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾക്ക് ഇത് പ്രയാസമേറിയ സമയമാകുമെന്നും വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് അവർക്ക് ജനങ്ങളെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സിസിർ അധികാരി, സുവേന്ദു അധികാരി എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.