ETV Bharat / bharat

video: ഭക്ഷണം തേടിയെത്തി കിണറ്റിൽ വീണു; കാട്ടാനയെ കരയ്ക്ക് കയറ്റുന്ന ദൃശ്യം - ചിറ്റൂർ കാട്ടാന ശല്യം

ചിറ്റൂർ ഡിഎഫ്ഒ ചൈതന്യകുമാറിന്‍റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി എത്തിച്ച് കിണറിന്‍റെ ഭിത്തി തുരന്ന് ആനയെ പുറത്തെത്തിച്ചു. പുറത്തെത്തിയ കാട്ടാന കാട്ടിലേക്ക് ഓടിമറഞ്ഞു.

wild elephant fell into well in chittoor  wild elephant fell into well  wild elephant attack in chittoor  wild elephant destroys crops  elephant attack  കാട്ടാന കിണറ്റിൽ വീണു  കാട്ടാന കൃഷി നശിപ്പിച്ചു  കാട്ടാന ആക്രമണം  ആന കിണറ്റിൽ വീണു  ചിറ്റൂർ കാട്ടാന ശല്യം  വനംവകുപ്പ്
ഭക്ഷണം തേടി കൃഷിഭൂമിയിലെത്തിയ കാട്ടാന കിണറ്റിൽ വീണു; രക്ഷകരായി നാട്ടുകാരും വനപാലകരും
author img

By

Published : Nov 15, 2022, 4:03 PM IST

ചിറ്റൂർ (ആന്ധ്രാപ്രദേശ്): ഭക്ഷണം തേടി കൃഷിഭൂമിയിലെത്തിയ കാട്ടാന കിണറ്റിൽ വീണു. ഗാണ്ട്‌ല ഗ്രാമത്തിലെ ജഗ്ഗയ്യ നായിഡു എന്ന കർഷകന്‍റെ കൃഷിഭൂമിക്ക് സമീപമുള്ള കിണറ്റിലാണ് തിങ്കളാഴ്‌ച രാത്രി ആന വീണത്. ആനയുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികൾ വനപാലകരെ വിവരമറിയിച്ചു.

ഭക്ഷണം തേടി കൃഷിഭൂമിയിലെത്തിയ കാട്ടാന കിണറ്റിൽ വീണു; രക്ഷകരായി നാട്ടുകാരും വനപാലകരും

വിവരമറിഞ്ഞ് ആനയെ തുരത്താനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കർഷകർ തടയുകയും ആനകളുടെ നിരന്തരമായ ആക്രമണത്തിൽ കൃഷി നശിക്കുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു. ഇതോടെ വനപാലകരും പ്രദേശവാസികളും തമ്മിൽ വാക്കേറ്റമായി. തുടർന്ന് ചിറ്റൂർ ഡിഎഫ്ഒ ചൈതന്യകുമാറിന്‍റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി എത്തിച്ച് കിണറിന്‍റെ ഭിത്തി തുരന്ന് ആനയെ പുറത്തെത്തിച്ചു. പുറത്തെത്തിയ കാട്ടാന കാട്ടിലേക്ക് ഓടിമറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തിൽ കൃഷി നശിക്കുന്ന കർഷകർക്ക് നഷ്‌ടപരിഹാരം നൽകുമെന്നും തകർന്ന കിണർ നന്നാക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. കിണറുകൾക്ക് ചുറ്റും റെയിലിങ് ഭിത്തികൾ നിർമിക്കുമെന്നും സാധ്യമെങ്കിൽ സർക്കാരിന്‍റെ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.