ETV Bharat / bharat

കുത്തിയൊലിക്കുന്ന നദിയില്‍ കുടുങ്ങി കാട്ടാന; ദൃശ്യങ്ങള്‍ വൈറല്‍ - ഗൗല നദി

ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

Wild Elephant  uttarakhand  Guala river  uttarakhand flood  കാട്ടാന  ഗൗല നദി  ഉത്തരാഖണ്ഡ് വെള്ളപ്പൊക്കം
കുത്തിയൊലിക്കുന്ന നദിയില്‍ കുടുങ്ങി കാട്ടാന; ദൃശ്യങ്ങള്‍ വൈറല്‍
author img

By

Published : Oct 19, 2021, 4:12 PM IST

Updated : Oct 19, 2021, 5:09 PM IST

ഹൽദ്വാനി: കരകവിഞ്ഞൊഴുകുന്ന പുഴയില്‍ കുടങ്ങിയ കാട്ടാനയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഉത്തരാഖണ്ഡിലെ ഗൗല നദിയിലാണ് കാട്ടാന കുടുങ്ങിയത്. ചുറ്റും കുത്തിയൊലിക്കുമ്പോള്‍ നദിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു മണ്‍തിട്ടയില്‍ ആന നില്‍ക്കുന്നതായാണ് ദൃശ്യത്തിലുള്ളത്.

കുത്തിയൊലിക്കുന്ന നദിയില്‍ കുടുങ്ങി കാട്ടാന; ദൃശ്യങ്ങള്‍ വൈറല്‍

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. നദിയിലെ ഉയര്‍ന്ന ജലനിരപ്പ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന് തെരായ് ഈസ്റ്റേൺ ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ സന്ദീപ് കുമാർ പറഞ്ഞു.

also read: ബദ്രിനാഥ് ദേശീയപാതയ്ക്ക് സമീപം വെള്ളപ്പൊക്കത്തിൽ കാര്‍ ഒലിച്ചു പോയി

അതേസമയം കനത്ത മഴ ശക്തമായ വെള്ളപ്പൊക്കത്തിന് കാരണമായതിനാൽ ഉത്തരാഖണ്ഡിലെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഗൗല നദിയിലെ ജല നിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതോടെ സമീപ പ്രദേശങ്ങളിൽ വെള്ളം കയറുകയും പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാവുകയും ചെയ്‌തിട്ടുണ്ട്.

Last Updated : Oct 19, 2021, 5:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.