ETV Bharat / bharat

ദിവസവും 6 തവണ കുളി; ഭാര്യയുടെ അമിത വൃത്തി സഹിക്കാനാകാതെ വിവാഹമോചനം തേടി യുവാവ്‌ - ഭാര്യയുടെ അമിത വൃത്തി സഹിക്കാനാകാതെ വിവാഹമോചനം തേടി യുവാവ്‌

Over Hygiene Of Wife: Husband Wants Divorce: ഭാര്യയുടെ അമിത വൃത്തി സഹിക്കാനാകാതെ വിവാഹമോചനം തേടി യുവാവ്‌. ഇയാളുടെ ഭാര്യ ദിവസം 6 തവണ കുളിക്കുകയും ലാപ്‌ടോപ്പും മൊബൈൽ ഫോണും വരെ ഡിറ്റർജന്‍റ്‌ ഉപയോഗിച്ച് കഴുകുകയും ചെയ്യും.

Wife takes bath six times in a day: Husband wants divorce  files complaint  banglore couple  wash mobile phone and laptop  what is Obsessive compulsive disorder  what is OCD  ഭാര്യയുടെ അമിത വൃത്തി സഹിക്കാനാകാതെ വിവാഹമോചനം തേടി യുവാവ്‌  ദിവസവും 6 തവണ കുളി
ദിവസവും 6 തവണ കുളി; ഭാര്യയുടെ അമിത വൃത്തി സഹിക്കാനാകാതെ വിവാഹമോചനം തേടി യുവാവ്‌
author img

By

Published : Dec 4, 2021, 6:42 PM IST

ബെംഗളൂരു: ഭാര്യയുടെ അമിത വൃത്തി സഹിക്കാനാകാതെ വിവാഹമോചനം തേടി ഭര്‍ത്താവ്‌. ദിവസം 6 തവണ കുളിക്കുകയും ലാപ്‌ടോപ്പും മൊബൈൽ ഫോണും വരെ ഡിറ്റർജന്‍റ്‌ ഉപയോഗിച്ച് കഴുകുകയും ചെയ്യുന്ന ഭാര്യയുടെ ക്രൂരമായ പെരുമാറ്റത്തിൽ മടുത്ത ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട്‌ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇയാളുടെ ഭാര്യയായ യുവതിക്ക്‌ ഒബ്‌സസീവ്-കംപൾസീവ് ഡിസോർഡർ (OCD) എന്ന രോഗാവസ്ഥയാണ്‌.

ബെംഗളൂരുവിലെ ആർ.ടി നഗറിൽ താമസിക്കുന്ന ദമ്പതികളായ രോഹിതും സുമതിയും 2009ലാണ്‌ വിവാഹിതരായത്‌. വിവാഹശേഷം ജോലിയുമായി ബന്ധപ്പെട്ട്‌ രോഹിത് ഭാര്യയോടൊപ്പം ലണ്ടനിലേക്ക് പോയി. 35കാരിയായ സുമതി എംബിഎ ബിരുദധാരിയാണ്. സുമതി ലണ്ടനിലും വീട് വളരെ വൃത്തിയായി സൂക്ഷിക്കുമായിരുന്നു.

ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷമാണ്‌ യുവതിയുടെ ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ വർദ്ധിച്ചത്‌. രോഹിത് ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഷൂസും വസ്‌ത്രങ്ങളും മൊബൈൽ ഫോണുകളും വൃത്തിയാക്കാൻ സുമതി നിര്‍ബന്ധം പിടിക്കും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇവർ ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ സുമതി കൗൺസിലിങ്ങിന് വിധേയയായിരുന്നു.

കൗൺസിലിങ്ങിന് ശേഷം പ്രശ്‌നങ്ങള്‍ അൽപ്പം കുറഞ്ഞു. എന്നാൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം വിഷയം കൂടുതല്‍ വഷളായി. 2020-ലെ കോവിഡ് ലോക്ക്ഡൗണിന് ശേഷം കാര്യങ്ങൾ ആകെ മാറി.

രോഹിത് വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ സുമതി ലാപ്‌ടോപ്പും സെൽഫോണും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. വീട്ടിലെ സ്‌പൂണുകൾ, ഫ്ലോർമാറ്റുകൾ, ഫർണിച്ചറുകള്‍ അടക്കം എല്ലാം ദിവസവും കഴുകി വൃത്തിയാക്കും. ഒരു ദിവസം 6 തവണയാണ്‌ സുമതി കുളിക്കുന്നത്‌. ഇപ്പോൾ ദിവസവും തന്‍റെ കുട്ടികളുടെ സ്‌കൂൾ ബാഗുകളും ഷൂസും കഴുകുകയാണെന്നും യുവാവ്‌ പറയുന്നു.

ആർടി നഗർ പൊലീസ് സ്‌റ്റേഷനിലാണ്‌ വിവാഹമോചനം തേടി യുവാവ്‌ പരാതി നൽകിയിരിക്കുന്നത്‌. എന്നാൽ പൊലീസ് വിഷയം വനിതാ സഹായ വാണിക്ക് കൈമാറി.

എന്താണ്‌ ഒബ്‌സസീവ് കംപള്‍സീവ് ഡിസോർഡർ ?

ഒബ്‌സസീവ് കംപള്‍സീവ് ഡിസോർഡർ (Obsessive compulsive disorder – OCD) ഒരു പ്രത്യേക തരം പെരുമാറ്റ രീതിയുമായി ബന്ധപ്പെട്ട അവസ്ഥയാണ്. ഒരു രോഗാവസ്ഥ എന്നതിലുപരി മാനസികപരമായി ഒരാളില്‍ ഉണ്ടാകുന്ന വ്യതിയാനം എന്നാണ് ഇതിനെ പറയേണ്ടത്. സ്വഭാവപരവും തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു തകരാറാണ് ഇത്.

ഒരു കാര്യത്തപ്പറ്റി ഒരാളില്‍ നിര്‍ബന്ധിതമായ ചിട്ടയും ആശങ്കകളും ഉണ്ടാകുകയും ഇതുപ്രകാരം ഏതെങ്കിലുമൊരു പ്രവര്‍ത്തിയില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെട്ടു കൊണ്ടിരിക്കാനുള്ള പ്രവണതകയും വ്യഗ്രതയുമാണ് ഈ അവസ്ഥയുടെ പ്രത്യേകത. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ എന്തു കാര്യവും പലതവണ ചെയ്യുക, ചെയ്‌തത് ശരിയായോ എന്ന് പലതവണ പുന:പരിശോധിക്കുക എന്നതാണ് ഈ അവസ്ഥ. ആവര്‍ത്തിച്ചു ചെയ്യുന്ന പ്രവൃത്തികള്‍ യുക്തി രഹിതമാണെന്ന്‌ ഒസിഡി ബാധിച്ചവര്‍ക്ക് മിക്കപ്പോഴും തിരിച്ചറിയാന്‍ കഴിയുമെങ്കിലും അവര്‍ക്ക് അതിനെ മറി കടക്കാന്‍ സാധിക്കില്ല.

ഒസിഡിയുടെ അടയാളങ്ങള്‍ ഓരോ വ്യക്തികളിലും പലതാണ്‌. ഉദാഹരണത്തിന്, പതിവായി കൈ കഴുകുകയോ, സോപ്പ് ഉപയോഗിച്ച് പലതവണ കൈകൾ കഴുകിയിട്ടും തൃപ്‌തി വരാത്തതായി അനുഭവപ്പെടുകയോ ചെയ്യുക. വാതിലുകൾ പൂട്ടിയ ശേഷവും അത് പൂട്ടിയിട്ടുണ്ടോ എന്ന് വീണ്ടും ആവർത്തിച്ച് പരിശോധിക്കുക. വീട്ടുസാധനങ്ങൾ പലതും കൃത്യമായ സ്ഥാനത്ത് വീണ്ടു വീണ്ടും അടുക്കി വയ്ക്കുക. അടുക്കി വച്ച സാധനങ്ങള്‍ ക്രമം തെറ്റി കണ്ടാല്‍ പ്രകോപനപരമായി പെരുമാറുക എന്നിവയെല്ലാം ഒസിഡിയുടെ ചില ലക്ഷണങ്ങളാണ്.

ALSO READ: Malayali family killed: സൗദിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.