അഗര്‍ത്തല : ത്രിപുരയില്‍ ഭാര്യ ഭര്‍ത്താവിന്‍റെ തലവെട്ടി അമ്പലത്തില്‍ വച്ചു. ത്രിപുരയിലെ കൊവായി ജില്ലയില്‍ ഇന്ന്(12.03.2022) പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
എന്നാല്‍ കൊലപാതകം നടത്തിയ സ്ത്രീയുടെ മൂത്ത മകന്‍ പറയുന്നത് ഇവര്‍ക്ക് ഈയിടെയായി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, ഒരു മന്ത്രവാദിയെ കണ്ട് ചികിത്സ തേടിയിട്ടുണ്ടെന്നുമാണ്. സസ്യാഹാരിയായ തന്‍റ അമ്മ അച്ഛന്‍ കൊല്ലപ്പെടുന്ന ദിവസത്തിന് മുമ്പുള്ള രാത്രി കോഴിയിറച്ചി കഴിച്ചെന്ന് മൂത്തമകന്‍ പറഞ്ഞു. തലമുറിച്ചുമാറ്റപ്പെട്ട നിലയില്‍ അച്ഛനേയും മൂര്‍ച്ചയേറിയ ആയുധവുമായി തൊട്ടടുത്തുനില്‍ക്കുന്ന അമ്മയേയുമാണ് പിറ്റേന്ന് കാണുന്നത്.
ALSO READ: ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി എംഎല്‍എ ; ലഖിംപൂര്‍ സമാന സംഭവം ഒഡിഷയില്‍, ഒരാള്‍ മരിച്ചു
തുടര്‍ന്ന് അമ്മ കുടുംബ ക്ഷേത്രത്തില്‍ പോയി അച്ഛന്‍റെ തല അവിടെ വയ്ക്കുകയാണ് ചെയ്‌തതെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു. ശേഷം ഇവര്‍ തന്‍റെ മുറിയില്‍ അടച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നത്.
മന്ത്രവാദിയുടെ പ്രേരണമൂലമാണോ ഇവര്‍ ഭര്‍ത്താവിന്‍റെ തലയറുത്തത് എന്നതില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഭര്‍ത്താവ് രബീന്ദ്ര തന്തിയ്ക്ക് 50ഉം ഭാര്യയ്ക്ക് 42 വയസുമാണ്. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്.