ETV Bharat / bharat

വാടക ചോദിച്ചെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ വാക്കത്തി ഉയര്‍ത്തി യുവതി

കര്‍ണാടകയിലെ കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് കട നടത്തുന്ന ആളുടെ ഭാര്യ വാക്കത്തി ഉയര്‍ത്തിയത്

wielding knife Woman threatens KSRTC officials  ഉദ്യോഗസ്ഥര്‍ക്ക് നേരെ വാക്കത്തി ഉയര്‍ത്തി യുവതി  കര്‍ണാടകയിലെ കെഎസ്‌ആര്‍ടിസി  വാക്കത്തി ഉയര്‍ത്തി കട നടത്തുന്ന ആളുടെ ഭാര്യ  കര്‍ണാടക വാര്‍ത്തകള്‍  Karnataka news  brandishing knife woman threatening officials
വാടക ചോദിച്ചെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ വാക്കത്തി ഉയര്‍ത്തി യുവതി
author img

By

Published : Dec 13, 2022, 4:25 PM IST

വാടക ചോദിച്ചെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ വാക്കത്തി ഉയര്‍ത്തി യുവതി

മൈസൂരു: മുടങ്ങിയ വാടക തിരിച്ചടക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടിസ് നല്‍കാന്‍ വന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വാക്കത്തി ഉയര്‍ത്തി കട നടത്തുന്ന ആളുടെ ഭാര്യ. കര്‍ണാടകയിലെ സത്‌ഗളി ബസ്‌ ഡിപ്പോയിലെ കെഎസ്ആര്‍ടിസിയുടെ (കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയത്തിലാണ് സംഭവം. ഈ സമുച്ചയത്തിലെ മുറി വാടകയ്‌ക്കെടുത്ത് കട നടത്തുന്ന ഷഫീഖ് അഹമ്മദിന്‍റെ ഭാര്യ മുനി ബുനിസയാണ്, നോട്ടിസ് നല്‍കാന്‍ വന്ന കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് നേരെ വാക്കത്തി ഉയര്‍ത്തി ഭീഷണിപ്പെടുത്തിയത്.

നിരവധി തവണ വാടക മുടങ്ങിയതിനെ തുടര്‍ന്ന് ഒരു കോടി എണ്‍പത് ലക്ഷമാണ് ഷഫീഖ് അഹമ്മദിന് അടയ്‌ക്കാനുള്ളത്. 12 വര്‍ഷം കട നടത്താനുള്ള ലൈസന്‍സാണ് ഷഫീഖ് അഹമ്മദ് എടുത്തിരുന്നത്. ഷഫീഖും ബുനിസയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്‌തു

ബുനിസ ഉദ്യോഗസ്ഥര്‍ക്ക് നേരെ വാക്കത്തി ഉയര്‍ത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചു. ദമ്പതികള്‍ക്കെതിരെ ഉദയ ഗിരി പൊലീസ് കേസെടുത്തിട്ടുണ്ട്. ദമ്പതികള്‍ ഇപ്പോള്‍ ഒളിവിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.