ETV Bharat / bharat

മരിച്ചെന്ന് കരുതി പ്രതീകാത്മക സംസ്കാരം, എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം ട്വിസ്റ്റ് ; ശേഷം പുനര്‍വിവാഹം - കോരാപുട്ട് പുനർവിവാഹം

ഘാസി മരിച്ചുപോയെന്ന് കരുതി കുടുംബാംഗങ്ങൾ പ്രതീകാത്മക സംസ്‌കാരം നടത്തിയിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം ഇദ്ദേഹം മടങ്ങിയെത്തി

widow remarries husband in koraput  odisha marriage husband and wife  ഭാര്യ ഭർത്താവിനെ പുനർവിവാഹം ചെയ്‌തു  കോരാപുട്ട് പുനർവിവാഹം  വിധവ വിവാഹം
രണ്ട് വർഷത്തോളം വിധവയായി ജീവിതം, ഒടുവിൽ ഭർത്താവുമൊത്ത് പുനസമാഗമം; ഇത് ഭാര്യാഭർത്താക്കന്മാരുടെ പുനർവിവാഹത്തിന്‍റെ അപൂർവ കഥ
author img

By

Published : May 21, 2022, 9:00 PM IST

കോരാപുട്ട് (ഒഡിഷ) : മരിച്ചുപോയെന്ന് കരുതിയ ഭർത്താവിനെ രണ്ട് വർഷത്തിന് ശേഷം പുനർവിവാഹം ചെയ്‌ത് യുവതി. കോരാപുട്ട് ജില്ലയിലെ പോഡപദർ ഗ്രാമത്തിലാണ് അപൂർവ സംഭവം. ഗ്രാമവാസിയായ സുബർണയാണ് തന്‍റെ ഭർത്താവ് ഘാസി അമാനത്യയെ പുനർവിവാഹം ചെയ്‌തത്.

രണ്ട് വർഷം മുൻപ് സുഹൃത്തുക്കൾക്കൊപ്പം ജോലി തേടി ആന്ധ്രാപ്രദേശിലേക്ക് പോയതായിരുന്നു ഘാസി അമാനത്യ. എന്നാൽ ഘാസിയെ പാതിവഴിയിൽ വച്ച് കാണാതായി. സുഹൃത്തുക്കൾ ദിവസങ്ങളോളം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

എട്ട് മാസങ്ങൾക്ക് ശേഷം ഘാസി മരിച്ചുപോയതായി സുഹൃത്തുക്കൾ കുടുംബത്തെ അറിയിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ ഘാസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തി. അന്നുമുതൽ ഘാസിയുടെ ഭാര്യ സുബർണ വിധവയായി ജീവിക്കുകയായിരുന്നു.

എന്നാൽ രണ്ട് മാസങ്ങൾക്ക് മുൻപ് ഘാസി വീട്ടിൽ തിരിച്ചെത്തി. തനിക്കുണ്ടായ ദുരനുഭവം ഘാസി ഗ്രാമവാസികളോടും കുടുംബാംഗങ്ങളോടും വിവരിച്ചു. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവർ യോഗം വിളിക്കുകയും സുബർണയുടെയും ഘാസിയുടേയും പുനർവിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്‌തു.

ഒടുവിൽ ഇരുവരുടെയും പുനർവിവാഹം കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പ്രദേശത്തെ ശിവക്ഷേത്രത്തിൽ വച്ച് നടന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.