ETV Bharat / bharat

പശ്ചിമബംഗാളിൽ നാല് പേര്‍ വെടിയേറ്റ് മരിച്ചു; ഒരിടത്ത് തെരഞ്ഞെടുപ്പ് നിര്‍ത്തി വച്ചു

നാലാം ഘട്ട തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളില്‍ വ്യാപക അക്രമം

പശ്ചിമബംഗാൾ  നാലാം ഘട്ട തെരഞ്ഞെടുപ്പ്‌  പരക്കെ ആക്രമണം  നിരവധി പേർക്ക്‌ പരിക്ക്  Man shot dead in the queue outside polling booth  Widespread violence  West Bengal during elections  Many people were injured  Four people were shot dead
പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിനിടെ അക്രമം; നാല് പേർ‌ വെടിയേറ്റു മരിച്ചു
author img

By

Published : Apr 10, 2021, 11:42 AM IST

Updated : Apr 10, 2021, 2:02 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിൽ നാലാം ഘട്ട തെരഞ്ഞെടുപ്പിനിടെ പരക്കെ അക്രമം. കൂച്ച്‌ബെഹറിൽ പ്രക്ഷോഭകാരികള്‍ക്കെതിരെ‌ സുരക്ഷാസേന നടത്തിയ വെടി വയ്‌പ്പിൽ നാല്‌ പേർ കൊല്ലപ്പെടുകയും നാല്‌ പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു. ബിജെപി - തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകരാണ്‌ സംഘര്‍ഷത്തിലേര്‍പ്പെട്ടത്. മുഖ്യമന്ത്രി മമതാ ബാനർജി നാളെ സംഘർഷ ബാധിത പ്രദേശം സന്ദർശിക്കും. കൂടാതെ ബിജെപിയുടെ പ്രതിനിധി സംഘം ഇന്ന്‌ കൊൽക്കത്തയിൽ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ കാണും.

പശ്ചിമബംഗാളിൽ നാല് പേര്‍ വെടിയേറ്റ് മരിച്ചു

അക്രമത്തെത്തുടർന്ന്‌ കൂച്ച് ബെഹാറിലെ സിറ്റാൽകുർച്ചി മണ്ഡലത്തിലെ 126 - ആം പോളിങ്‌ ബൂത്തിലെ വോട്ടെടുപ്പ് നിര്‍ത്തി വയ്ക്കാൻ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ ഉത്തരവിട്ടു. വിശദമായ റിപ്പോർട്ട്‌ വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ മുൻപ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‌ മുൻപാകെ സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്‌.‌

കൂടാതെ കൂച്ച്‌ബെഹറിലെ പോളിങ്‌ ബൂത്തിൽ വോട്ട്‌ ചെയ്യാൻ നിന്ന വോട്ടറെ അക്രമികൾ വെടി വച്ച്‌ കൊന്നു. ജാദവ്‌പൂരിൽ സിപിഎം ബൂത്ത്‌ ഏജന്‍റിന്‍റെ മുഖത്ത് തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകർ മുളകുപൊടി‌ എറിഞ്ഞു.

  • Regarding recent incident being reported in media about killing of 4 civilians outside booth 126, Jorpatki in Sitalkuchi Assembly Constituency, Cooch Behar, it's clarified that CRPF component was neither deployed at the said booth nor involved in the incident in any way: CRPF

    — ANI (@ANI) April 10, 2021 " class="align-text-top noRightClick twitterSection" data=" ">
  • West Bengal: A delegation of Bharatiya Janata Party leaders to meet Election Commission in Kolkata today

വോട്ടെടുപ്പ്‌ റിപ്പോർട്ട്‌ ചെയ്‌ത മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ അക്രമികൾ തല്ലിത്തകർത്തു. ഹൂഗ്ലിയിൽ ബിജെപി നേതാവ്‌ ലോക്കെട്ട്‌ ചാറ്റർജിക്ക്‌ നേരെയും ആക്രമണം ഉണ്ടായി.

1.30 വരെ സംസ്ഥാനത്ത്‌ 52.83 ശതമാനം പോളിങ്ങാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. 44 മണ്ഡലങ്ങളിലേക്കുള്ള നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പാണ്‌ തുടരുന്നത്‌. ക്രമസമാധാനത്തിനായി മണ്ഡങ്ങളിൽ 900ത്തോളം സായുധസേനയെ വിന്യസിച്ചിട്ടിട്ടുണ്ട്‌.

Last Updated : Apr 10, 2021, 2:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.