ETV Bharat / bharat

Why US sending back Indian students | വിദേശ പഠനമെന്ന സ്വപ്‌നം കൈയ്യകലെ നഷ്‌ടമാകുന്നു, ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുഎസ് തിരിച്ചയക്കുന്നത് എന്തിന് ? - അമേരിക്കയില്‍ പഠിക്കാന്‍ എന്തു ചെയ്യണം

What are the important documents for study in US | വിസയും ആവശ്യമായ രേഖകളും ഉണ്ടായിട്ടും നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് അമേരിക്ക മടക്കി അയയ്‌ക്കുന്നത്. നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കാര്യങ്ങളാണ് ഇതിന് കാരണം

Why US sent back Indian students  how to go America as a student  US sending back Indian students  How to be a student in America  important documents for studying in US  documents for studying in US  F 1 Visa  Social media posts  US Consulate  GRE  TOEFL  port of entry  Fake certificates  US Visa  ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുഎസ് മടക്കി അയയ്‌ക്കു  എഫ്‌ 1 വിസ  boarding pass  പാര്‍ട്‌ടൈം ജോലികള്‍  ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍  അമേരിക്കയില്‍ വിദ്യാര്‍ഥികായാന്‍ ചെയ്യേണ്ടത്  അമേരിക്കില്‍ പോകാന്‍ വേണ്ട രേഖ  അമേരിക്കയില്‍ പഠിക്കാന്‍ എന്തു ചെയ്യണം
Why US sending back Indian students
author img

By

Published : Aug 19, 2023, 3:45 PM IST

Updated : Aug 19, 2023, 4:57 PM IST

വിസയുണ്ടായിരുന്നിട്ടും എന്തിനാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുഎസ് തിരിച്ചയയ്‌ക്കുന്നത്? നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് സംഭവിക്കുന്ന തെറ്റുകള്‍ എന്തെല്ലാമാണ്? ഇത്തരം തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യണം?(How to apply for study in the US)

  • സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ എന്തെങ്കിലും നേരിയ വ്യത്യാസം വന്നാല്‍ വിസയുണ്ടെങ്കില്‍ പോലും അമേരിക്കയില്‍ തുടരാന്‍ സാധിക്കില്ല
  • സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ (Social media posts) ചാറ്റുകള്‍ എന്നിവ തിരിച്ചയ്‌ക്കുന്നതിന് കാരണമാകുന്നു
  • ഏതാനും ദിവസങ്ങളിലായി 500 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ മടങ്ങാന്‍ നിര്‍ബന്ധിതരായത്
  • ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മടിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ കോണ്‍സുലേറ്റ് വൃത്തങ്ങളില്‍ നിന്നുള്ള വിദഗ്‌ധര്‍ ഉപദേശിക്കുന്നു

ഹൈദരാബാദ് : ആഗ്രഹിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റും വിസയും നേടി ആഹ്ളാദത്തോടെ അമേരിക്കയിലേക്ക് പറക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പേടിസ്വപ്‌നം ആവുകയാണ് ഇമിഗ്രേഷന്‍ അധികൃതര്‍. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെയും (Social media posts) ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെയും അടിസ്ഥാനത്തിലാണ് ചിലരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയയ്‌ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ മാത്രം ഇത്തരത്തില്‍ 500ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് തിരിച്ചുപോരാന്‍ നിര്‍ബന്ധിതരായത്. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് സെപ്‌റ്റംബര്‍ മാസങ്ങളില്‍ വിദേശത്തേക്ക് പോകാനൊരുങ്ങുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്. പഠനം പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയില്‍ തുടരാന്‍ അനുവദിക്കുന്ന രേഖയല്ല വിസ (US Visa) എന്നും വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച രേഖകള്‍ തെറ്റാണെന്ന് കണ്ടാല്‍ എപ്പോള്‍ വേണമെങ്കിലും നടപടിയെടുക്കാമെന്നും അമേരിക്കന്‍ കോണ്‍സുലേറ്റ് (US Consulate) വൃത്തങ്ങള്‍ അറിയിക്കുന്നു.

ഇംഗ്ലീഷില്‍ ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ : വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന വിദ്യാര്‍ഥികളുടെ എഫ്‌ 1 വിസകളും (US F1 Visa) (വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കുടിയേറ്റ ഇതര വിസ) ബോര്‍ഡിങ് പാസുകളും (Boarding pass) ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. 'പോര്‍ട്ട് ഓഫ് എന്‍ട്രി' (port of entry) എന്നാണ് ഈ നടപടിക്രമം അറിയപ്പെടുന്നത്. എല്ലാവരോടും ഇല്ലെങ്കിലും ചില വിദ്യാര്‍ഥികളോടെങ്കിലും ഉദ്യോഗസ്ഥര്‍ കുറച്ച് ചോദ്യങ്ങള്‍ ചോദിക്കും. ഏത് സര്‍വകലാശാലയില്‍ ആണ് നിങ്ങള്‍ ചേരാന്‍ പോകുന്നത്? ഏത് കോഴ്‌സ് ആണ് തെരഞ്ഞെടുത്തത് ? താമസം എവിടെയാണ് ? ഇത്തരം ലളിതമായ ചോദ്യങ്ങളാണ് ചോദിക്കുന്നതെങ്കില്‍ പോലും ചില വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷില്‍ ഉത്തരം നല്‍കാന്‍ സാധിക്കാറില്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ പറയുന്നു. തിരിച്ചയയ്‌ക്കപ്പെടുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ഇംഗ്ലീഷില്‍ പ്രാഥമിക പരിജ്ഞാനം ഇല്ലെന്നാണ് പറയുന്നത്. ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ (GRE, TOEFL) സ്‌കോറുകള്‍ പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

'ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ (US immigration officials) ചോദ്യം ചെയ്യാന്‍ കഴിയില്ല. ചില ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെ മുറിയില്‍ ഇരുത്തി അവരുടെ ലാപ്‌ടോപ്പുകളും ഫോണുകളും പരിശോധിക്കും.സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണോ അല്ലയോ എന്നറിയാന്‍ 'ഇവ വ്യാജമാണോ' എന്ന് ഭീഷണി സ്വരത്തില്‍ ചോദിക്കും. ആണെന്ന് സമ്മതിച്ചാല്‍ അവരെ തിരിച്ചയയ്‌ക്കും. അല്ലാത്ത പക്ഷം ജയിലില്‍ പോകേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തും'-കാലിഫോര്‍ണിയയില്‍ എംഎസ് (MS in California) നാലാം സെമസ്റ്റര്‍ പഠിക്കുന്ന തെലുഗു വിദ്യാര്‍ഥി പറയുന്നു.

സോഷ്യല്‍ മീഡിയ ചാറ്റുകളും പോസ്റ്റുകളും : വാട്‌സ്‌ആപ്പ് ചാറ്റുകള്‍ ഫേസ്‌ബുക്ക് (facebook) ഇന്‍സ്റ്റഗ്രാം (Instagram) പോസ്റ്റുകള്‍, ഇ മെയിലുകള്‍ (E mail) എന്നിവ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലേക്ക് പോകുന്നതിന് തടസമാകുന്നുണ്ട്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് (immigration officials) സംശയം തോന്നുന്ന ആരെയും ചോദ്യം ചെയ്യുന്നതിനായി അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പരിശോധിക്കും. ഉദാഹരണത്തിന്, ആദ്യ ദിവസം മുതല്‍ എനിക്കൊരു പാര്‍ട്‌ടൈം ജോലി ചെയ്യാന്‍ സാധിക്കുമോ? ഫീസിന് ആവശ്യമായ പണം ബാങ്ക് അക്കൗണ്ടില്‍ എങ്ങനെ കാണിക്കും? ഇതിനായി കണ്‍സള്‍ട്ടന്‍സികള്‍ക്ക് എത്ര തുക നല്‍കണം? സുഹൃത്തുക്കളുമായി ഇത്തരം സംസാരങ്ങള്‍ ഉണ്ടായാല്‍ ഇത്തരക്കാരെ ഉറപ്പായും തിരിച്ചയയ്‌ക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒപ്പം വിദ്വേഷ പോസ്റ്റുകളും ഗൗരവമായി കാണും.

തെറ്റായ സര്‍ട്ടിഫിക്കറ്റുകള്‍ (Fake certificates) ഉണ്ടെങ്കില്‍ : നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഈ വര്‍ഷം അമേരിക്കയിലേക്ക് പഠനത്തിനായി പോകുന്നത്. കഴിഞ്ഞ വര്‍ഷം 1.90 ലക്ഷം പേര്‍ പോയപ്പോള്‍ ഇത്തവണ ഡിമാന്‍ഡ് കുറഞ്ഞ സീസണില്‍ മാത്രം (ജനുവരി മുതല്‍ ജൂണ്‍ വരെ) പോയത് 91,000 പേരാണ്. ഓഗസ്റ്റ്, സെപ്‌റ്റംബര്‍ മാസത്തില്‍ അമേരിക്കയിലേക്ക് പറക്കാന്‍ ഒരുങ്ങുന്നവരും ഏറെയാണ്. ഇക്കൊല്ലം 2.50 ലക്ഷം മുതല്‍ 2.70 ലക്ഷം വരെ വിദ്യാര്‍ഥികള്‍ ഒരുമിച്ച് അമേരിക്കയിലേക്ക് പോകുമെന്നാണ് കരുതുന്നത്. തെലുഗു സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം വിദ്യാര്‍ഥികളാണ് പോകുന്നത്.

തെറ്റായ സര്‍ട്ടിഫിക്കറ്റുകളുമായി പോയ 21പേരെ അടുത്തിടെ അധികൃതര്‍ തിരിച്ചയച്ചതായാണ് വിവരം. പ്രതിവര്‍ഷം 200 പേരെങ്കിലും ഇമിഗ്രേഷന്‍ പരിശോധനയില്‍ പിടിക്കപ്പെട്ട് മടങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതിനകം തന്നെ 500 ഇന്ത്യന്‍ വിദ്യാര്‍ഥികളെങ്കിലും ഇത്തരത്തില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് കണക്ക്. 21 പേരെ ഒറ്റയടിക്ക് തിരിച്ചയച്ചതോടെയാണ് പ്രസ്‌തുത വിഷയത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സി മാനേജര്‍ വെങ്കട രാഘവറെഡ്ഡി പറഞ്ഞു.

'വിസ അനുവദിക്കുന്ന സമയത്ത്, സമര്‍പ്പിക്കുന്ന എല്ലാ രേഖകളും യഥാര്‍ഥമാണെന്ന് വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തണം. തെറ്റായ രേഖകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ തിരിച്ചയയ്‌ക്കും' -അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്‌ധരും യുഎസ് കോണ്‍സുലേറ്റ് വൃത്തങ്ങളും നിര്‍ദേശം നല്‍കുന്നു. മുന്‍കരുതലുകള്‍ ഇവയൊക്കെ...

  • വിസ ലഭിക്കുന്നതിന് തെറ്റായ രേഖകള്‍ സമര്‍പ്പിക്കരുത്
  • യുഎസില്‍ നിയമവിരുദ്ധമായി ജോലി ചെയ്യാന്‍ പാടില്ല. ഇത്തരം കാര്യങ്ങളില്‍ മറ്റുള്ളവരുമായി സോഷ്യല്‍ മീഡിയയില്‍ ചാറ്റ് ചെയ്യരുത്
  • വിദ്വേഷവും പ്രകോപനപരവുമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കരുത്
  • പഠിക്കുന്ന സര്‍വകലാശാലയേയും കോഴ്‌സിനെയും കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അറിഞ്ഞിരിക്കണം
  • പഠിക്കുമ്പോള്‍ എവിടെ, ആരുടെ കൂടെയാണ് കഴിയുന്നത് എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരിക്കണം
  • ട്യൂഷന്‍ ഫീസ്, മറ്റ് ചെലവുകള്‍ എന്നിവയ്‌ക്ക് ആവശ്യമായ പണം എവിടെ നിന്ന് ലഭിക്കും എന്നത് വ്യക്തമാക്കണം
  • ബാങ്ക് ലോണ്‍ എടുക്കുകയാണെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ കൈവശം സൂക്ഷിക്കണം
  • കണ്‍സള്‍ട്ടന്‍സികളെ പൂര്‍ണമായും ആശ്രയിക്കാതെ ഐ-20 വിശദാംശങ്ങള്‍( I-20 details) സ്വന്തമായി പൂരിപ്പിക്കുക. ഇത് വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തും.

'ആകസ്‌മികമായ പരിശോധനകള്‍ ഉണ്ടാകും':'അമേരിക്കയില്‍ പഠിക്കാനെത്തുന്ന ചില വിദ്യാര്‍ഥികള്‍ ഇമിഗ്രേഷന്‍ അധികൃതരുടെ ആകസ്‌മികമായ പരിശോധനയ്‌ക്ക് വിധേയരാകാറുണ്ട്. ആ സമയത്ത്, ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കിലും രേഖകളില്‍ പിശക് കണ്ടെത്തിയാലും വിദ്യാര്‍ഥികളെ തിരിച്ചയയ്‌ക്കും. ഫോണ്‍ ചാറ്റുകള്‍, സന്ദേശങ്ങള്‍, ലാപ്‌ടോപ്പിലെ വിവരങ്ങള്‍, ഇ മെയിലുകള്‍ എന്നിവയും പരിശോധിക്കും. വിദ്യാര്‍ഥികളുടെ കൈവശമുള്ള രേഖകളില്‍ പൊരുത്തക്കേട് കണ്ടെത്തിയാല്‍ തിരിച്ചയയ്‌ക്കാനുള്ള ഒപ്‌ഷന്‍ ഉണ്ട്' - - ഡോ. രഘു കൊരാപതി, പ്രൊഫസര്‍, അറ്റോര്‍ണി, സൗത്ത് കരോലിന

'ട്യൂഷന്‍ ഫീസ് നല്‍കണം' : 'ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം നല്‍കുക. എവിടെയാണ് താമസിക്കാന്‍ പോകുന്നത് എന്ന് ചോദിച്ചാല്‍ 'ഇതുവരെ ആലോചിച്ചിട്ടില്ല' എന്ന് പറഞ്ഞാലോ? കാര്യങ്ങള്‍ വ്യക്തമായിരിക്കണം. കൂടാതെ ഇവിടെയായിരിക്കുമ്പോള്‍ തന്നെ ട്യൂഷന്‍ ഫീസ് അടയ്‌ക്കാനും രസീതുകള്‍ കൈവശം സൂക്ഷിക്കാനും ഞങ്ങള്‍ വിദ്യാര്‍ഥികളോട് പറയാറുണ്ട്. പാര്‍ട്‌ടൈം ജോലികള്‍ ഉണ്ടാകുമോ? സര്‍വകലാശാല മാറുമോ? എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ചിലര്‍ ആശയവിനിമയം നടത്താറുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കണം' - ശുഭകര്‍ ആലപതി, മാനേജിങ് ഡയറക്‌ടര്‍, ഗ്ലോബല്‍ ട്രീ കണ്‍സള്‍ട്ടന്‍സി, ഹൈദരാബാദ്

Last Updated : Aug 19, 2023, 4:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.