ETV Bharat / bharat

യുപി തെരഞ്ഞെടുപ്പ് എക്‌സിറ്റ്‌ പോളുകള്‍ പറയുന്നതെന്ത്? - യുപി രാഷ്ടീയം

ശക്തമായ രാഷ്ട്രീയ ഭാഷ്യം ചമയ്ക്കുന്നതില്‍ എസ്‌പിയടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു എന്നുവേണം എക്‌സിറ്റ് പോളുകള്‍ വിലയിരുത്തുമ്പോള്‍ മനസിലാക്കേണ്ടത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീനന്ദ് ജാ എഴുതുന്നു

Why the change narrative flopped in UP  what exit polls say in UP  message of exit polls Uttar Pradesh results  യുപി തെരഞ്ഞെടുപ്പ്  യുപി എക്സിറ്റ് പോളുകള്‍  യുപി രാഷ്ടീയം  യുപി തെരഞ്ഞെടുപ്പ് 2022
യുപി തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുകള്‍ പറയുന്നതെന്ത്?
author img

By

Published : Mar 9, 2022, 9:52 AM IST

യുപിയില്‍ ഇത്തവണയും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇതില്‍ ഇന്ത്യടുഡെ- മൈ ഏക്‌സിസ് എക്സിറ്റ് പോള്‍ പ്രവചനം അനുസരിച്ച് ബിജെപിക്ക് 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ലഭിക്കുമെന്നാണ്. മൂന്ന് പ്രധാനപ്പെട്ട നിഗമനങ്ങളിലാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ എത്തിചേരാന്‍ സാധിക്കുക.

കിഴക്കന്‍ യുപിയില്‍ ബിജെപിയുടെ മുഖ്യ പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നത് നിര്‍ണായകമായി എന്നുള്ളതാണ് ഒന്നാമത്തേത്. രണ്ടാമതായി യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ ശക്തമായ രാഷ്ട്രീയ ഭാഷ്യം ഒരുക്കുന്നതില്‍ അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടി പരാജയപ്പെട്ടു എന്നുള്ളതാണ്. മൂന്നാമതായി എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം ഹിന്ദുത്വം ബിജെപിക്ക് ഇപ്പോഴും ഉത്തര്‍പ്രദേശില്‍ വോട്ടുകള്‍ നേടികൊടുക്കുന്നു എന്നതാണ്.

എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പലപ്പോഴും തെറ്റാറുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പശ്ചിമബംഗാള്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്നായിരുന്നു പല എക്‌സിറ്റ് പോളുകളും പ്രവചിച്ചത് . എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മികച്ച ഭൂരിപക്ഷത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരികയാണ് ഉണ്ടായത്.

2018ല്‍ നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഖഡ് തുടങ്ങിയ അസംബ്ലി തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും തെറ്റുകയാണ് ഉണ്ടായത്. 2017ലെ യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഒരു എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നില്ല.

കിഴക്കന്‍ യുപി പ്രവചനാധീതം

അവസാനഘട്ടത്തില്‍ നടന്ന കിഴക്കന്‍ യുപിയിലെ വോട്ടെടുപ്പ് എക്സിറ്റ് പോളുകള്‍ എത്രമാത്രം പരിഗണിച്ചു എന്നുള്ളതിനെ പറ്റി വ്യക്തതയില്ല. അവസാന ഘട്ടത്തില്‍ 54 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. വാരണസി, മിര്‍സാപൂര്‍, ബഡോഹി, ജനൂപൂര്‍, സോന്‍ബദ്ര എന്നിവ അടക്കമുള്ള കിഴക്കന്‍ യുപിയിലെ ജില്ലകള്‍ എസ്‌പിക്കും, ബിഎസ്‌പിക്കും പരമ്പരാഗതമായി സ്വീധിനമുള്ള മണ്ഡലങ്ങളാണ്.

എന്നാല്‍ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ യുപി ബിജെപി തൂത്തുവാരി. ഈ അപ്രമാദിത്യം 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി നിലനിര്‍ത്തി. എങ്കിലും രാഷ്ട്രീയ പ്രവചനങ്ങള്‍ക്ക് അതീതമാണ് കിഴക്കന്‍ യുപി ഇപ്പോഴും.

ഉദാഹരണത്തിന് 2017ലെ തെരഞ്ഞെടുപ്പില്‍ മറ്റ് മേഖലകളില്‍ ഒരേ രീതിയിലുള്ള രാഷ്ട്രീയ അടിയൊഴുകള്‍ ഉണ്ടായപ്പോള്‍ കിഴക്കന്‍ യുപിയില്‍ അത്‌ വ്യത്യസ്ഥമായിരുന്നു. 2017ലെ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ യുപിയിലെ 54 സീറ്റുകളില്‍ 29 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 4 സീറ്റുകള്‍ ബിജെപിയുടെ സംഖ്യകക്ഷികള്‍ക്കും ലഭിച്ചു.

എസ്‌പിക്ക് കിഴക്കന്‍ യുപിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളാണ് ലഭിച്ചത്. യാദവ് വിഭാഗത്തിന് സ്വാധീനമുള്ള പശ്ചിമ യുപിയിലെ പല മണ്ഡലങ്ങളിലും എസ്‌പി പരാജയം നുണഞ്ഞിട്ടും കിഴക്കന്‍ യുപിയില്‍ ഇത്രയും സീറ്റുകള്‍ നേടാനായത് എസ്‌പിക്ക് ആശ്വാസം നല്‍കുന്നതായിരുന്നു . ബിഎസ്‌പിക്ക് 5 സീറ്റുകളാണ് കിഴക്കന്‍ യുപിയില്‍ 2017ല്‍ ലഭിച്ചത്.

മണ്ഡല്‍ രാഷ്ട്രീയം ഫലിച്ചില്ല

മണ്ഡല്‍ രാഷ്ട്രീയം(ഒബിസി രാഷ്ട്രീയം) വീണ്ടും ഉയര്‍ന്നതിന്‍റെ ഒരു പ്രതീതി ഉത്തര്‍പ്രദേശില്‍ ഉണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാൻ സാധിക്കുമെന്നാണ് എസ്‌പി നേതൃത്വം കണക്ക്കൂട്ടിയത്. എക്‌സിറ്റ് പോളുകള്‍ ശരിയാണെങ്കില്‍ ഇത് സാധിച്ചില്ലെന്നാണ് മനസിലാക്കേണ്ടത്.

സ്ത്രീ വോട്ടുകള്‍ ബിജെപിയെ തുണച്ചോ?

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്ക് പ്രകാരം സ്ത്രീവോട്ടര്‍മാരുടെ എണ്ണം വോട്ടെടുപ്പിന്‍റെ എല്ലാ ഘട്ടങ്ങളിലും പുഷവോട്ടര്‍മാരുടെ എണ്ണത്തിന് ഒപ്പമോ ചിലഘട്ടങ്ങളില്‍ അവരുടെ എണ്ണത്തേക്കാള്‍ കൂടുതലോ ആയിരുന്നു. വോട്ടെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തില്‍ സ്ത്രീവോട്ടര്‍മാരുടെ എണ്ണം പുരുഷ വോട്ടര്‍മാരേക്കാള്‍ 11 ശതമാനം കൂടുതലായിരുന്നു. ആറാംഘട്ടത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം പുരുഷ വോട്ടര്‍മാരേക്കാള്‍ മൂന്ന് ശതമാനം കൂടുതലായിരുന്നു.

എക്‌സിറ്റ് പോളുകള്‍ പറയുന്നത് ക്രമസമാധാനം മികച്ച രീതിയില്‍ പരിപാലിച്ചു എന്നുള്ള യോഗി ആദിത്യ നാഥിന്‍റെ അവകാശവാദം സ്ത്രീ വോട്ടര്‍മാര്‍ വലിയ രീതിയില്‍ ബിജെപിക്ക് അനുകൂലമാക്കി എന്നുള്ളതാണ്.

യുപി സര്‍ക്കാറിന്‍റേയും കേന്ദ്ര ഗവണ്‍മന്‍റിന്‍റേയും പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുന്ന സാമൂഹിക സുരക്ഷ പദ്ധതികള്‍, സൗജന്യ റേഷന്‍ , സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുന്ന ഉജ്ജ്വല പദ്ധതി തുടങ്ങിയവ സ്ത്രീ വോട്ടര്‍മാരെ ബിജെപിയോട് അടുപ്പിച്ചു എന്നുവേണം മനസിലാക്കാന്‍. സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഗുണ്ടരാജ് തിരിച്ചുവരുമെന്നുള്ള ബിജെപിയുടെ പ്രചാരണം സ്ത്രീവോട്ടര്‍മാരില്‍ ചലനങ്ങള്‍ ഉണ്ടാക്കി.

പ്രതിപക്ഷത്തിന് ശക്തമായ രാഷ്ട്രീയ ഭാഷ്യം ചമയ്ക്കാന്‍ സാധിച്ചില്ല

ഭരണവിരുദ്ധ വികാരം കുറഞ്ഞ അളവിലെങ്കിലും എല്ലാ സര്‍ക്കാരുകളും നേരിടുന്ന കാര്യമാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ തുടങ്ങിയവ ബിജെപിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ ആയിരുന്നു. എന്നാല്‍ ഈ വിഷയങ്ങളൊക്കെ യോജിപ്പിച്ചുകൊണ്ട് ശക്തമായ രാഷ്ട്രീയ ഭാഷ്യം ചമയ്ക്കാന്‍ എസ്‌പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചില്ല. അഖിലേഷ് യാദവ്, പ്രിയങ്ക ഗാന്ധി, മായവതി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ യുപിയില്‍ സജീവമായത് തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളില്‍ മാത്രമല്ല. കഴിഞ്ഞ വര്‍ഷം ഉണ്ടായ കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഉത്തര്‍പ്രദേശ് ഉഴലുമ്പോള്‍ പ്രതിപക്ഷ നേതാക്കളുടെ പ്രവര്‍ത്തനമൊന്നും കാര്യമായി ഉണ്ടായില്ല.

തീവ്രഹിന്ദുത്തെ പ്രതിരോധിക്കാന്‍ സാധിച്ചില്ല

ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരായ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്നതിലും പ്രതിപക്ഷ നേതാക്കള്‍ പരാജയപ്പെട്ടു. തീവ്രഹിന്ദുത്വത്തെ മൃതു ഹിന്ദുത്വം കൊണ്ട് നേരിടനാണ് പ്രിയങ്ക ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ശ്രമിച്ചത്. അതിന്‍റെ ഭാഗമായി നിരവധി അമ്പലങ്ങള്‍ സന്ദര്‍ശിക്കലും മറ്റുമാണ് നടന്നത്. പ്രചാരണത്തിന്‍റെ അവസാനഘട്ടങ്ങളില്‍ ബിജെപിക്ക് എതിരാളികള്‍ ഇല്ലാത്ത പ്രതീതിയാണ് ഉണ്ടായത്.

(ഈ ലേഖനത്തിലെ അഭിപ്രായങ്ങള്‍ ലേഖകന്‍റെ മാത്രമാണ്. )

ALSO READ: റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധനം: ബൈഡന് നന്ദി പറഞ്ഞ് സെലെൻസ്‌കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.