ഭോപ്പാൽ : മധ്യപ്രദേശ് - മുകുന്ദ്‌പൂര്‍ മൃഗശാലയിലെ 16 വയസുള്ള വെള്ളക്കടുവ ചത്തു. ഏറെ നാളായി രോഗബാധിതയായിരുന്ന വിന്ധ്യ എന്ന കടുവയാണ് ചത്തത്. 2016 ഏപ്രിൽ മൂന്നിനാണ് മുകുന്ദ്‌പൂർ മൃഗശാലയിൽ വൈറ്റ് ടൈഗർ സഫാരി ആരംഭിച്ചത്. സഫാരിയിലേയ്‌ക്ക് വിട്ടയച്ച ആദ്യത്തെ കടുവ കൂടിയാണ് വിന്ധ്യ.
ടൈഗർ സഫാരിയിലെ പ്രധാന ആകർഷണമായിരുന്നു ഈ വെള്ളക്കടുവയുടെ സാന്നിധ്യം. വിന്ധ്യ ഏറെ നാളായി വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാറില്ലായിരുന്നുവെന്ന് മൃഗശാല അധികൃതർ പറഞ്ഞു. കടുവ ചത്തതറിഞ്ഞ് മന്ത്രി രാംഖേലവൻ പട്ടേലും മുൻ മന്ത്രി രാജേന്ദ്ര ശുക്ലയും ഉദ്യോഗസ്ഥരും മുകുന്ദ്‌പൂർ മൃഗശാലയിലെത്തി.
വിന്ധ്യയ്ക്ക് ചട്ടപ്രകാരമുള്ള സംസ്‌കാരമായിരിക്കും ഒരുക്കുകയെന്ന് ഡിഎഫ്ഒ വിപിൻ പട്ടേൽ അറിയിച്ചു.