ETV Bharat / bharat

Three farm laws| വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം - വിവാദമയ കാര്‍ഷിക നിയമങ്ങള്‍

Three farm laws| വിവാദമായ മൂന്ന്‌ കാര്‍ഷിക നിയമങ്ങളെ കുറിച്ച് വിശദമായി അറിയാം. പ്രധാനമന്ത്രി (PM Narandhra Modi) അടുത്ത പാര്‍ലമെന്‍റ് യോഗത്തില്‍ (Indian Parliament) നിയമം പിൻവലിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും

three indian farmers law replaced  prime minister narendra modi farm law india  centre replaced farmers law  controversial agricultural laws replaced  പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍  കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു  വിവാദമായ കാര്‍ഷിക നിയമങ്ങള്‍  ആ മൂന്ന്‌ കാര്‍ഷിക നിയമങ്ങള്‍
Controversial Farm Laws: ഇവയാണ് പിന്‍വലിച്ച ആ വിവാദ കാര്‍ഷിക നിയമങ്ങള്‍
author img

By

Published : Nov 19, 2021, 10:21 AM IST

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിമയങ്ങളും (three controversial farm laws) കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് (PM Narandhra Modi) ഇക്കാര്യം അറിയിച്ചത്‌. അടുത്ത പാര്‍ലമെന്‍റ് യോഗത്തില്‍ (Indian Parliament) നിയമം പിൻവലിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍

1) ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ) ആക്‌ട്‌ 2020.

2) ഫാര്‍മേഴ്‌സ് ( എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ആക്‌ട്‌.

3) എസന്‍ഷ്യല്‍ കമ്മഡിറ്റീസ് (അമെന്‍ഡ്‌മെന്റ് )ആക്‌ട്‌.

1. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ) നിയമം 2020

സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക വിപണികള്‍ക്കും/മണ്ഡികള്‍ക്കും (അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി APMC) പുറത്ത് കര്‍ഷകന് ഉല്‍പന്നങ്ങള്‍ നേരിട്ട് വ്യാപാരികള്‍ക്ക് വില്‍ക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന നിയമമാണിത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യാപാര തടസം നീക്കം ചെയ്യാനും, ഇ-ട്രേഡിങ്ങ് പ്രോത്സാഹിപ്പിക്കാനും ഈ നിയമം ലക്ഷ്യമിടുന്നുണ്ട്. എ.പി.എം.സികള്‍ സംസ്ഥാനങ്ങള്‍ അവയുടെ സംസ്ഥാന നിയമനിര്‍മാണ അധികാരങ്ങളുപയോഗിച്ചു രൂപപ്പെടുത്തിയതാണ്.

കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനും, അവര്‍ക്കു ഭേദപ്പെട്ട വില തങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ലഭ്യമാക്കുന്നതിനും വേണ്ടിയാണ് എ.പി.എം.സികള്‍ വഴി മാത്രം വ്യാപാരം നടത്താനുള്ള നിയമം സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയത്. വില്‍ക്കുന്നവനും, വാങ്ങുന്നവനും (ഉല്‍പാദകരും/ഉപഭോക്താക്കളും) തമ്മില്‍ ന്യായമായ വ്യാപാര ഇടപെടല്‍ ഉറപ്പു വരുത്താനാണ് എ.പി.എം.സികള്‍ രൂപീകരിച്ചിട്ടുള്ളത്. പുതിയ നിയമം ഇത്തരം നിയന്ത്രണങ്ങളെ മുഴുവന്‍ എടുത്തു കളയുന്നതിനാണ് ലക്ഷ്യമിടുന്നത്.

‘എ.പി.എം.സി റെഗുലേറ്ററി ലോ' ‘ചോയ്‌സ് ബേസ്‌ഡ്‌ മാര്‍ക്കറ്റിങ്ങിനുള്ള (വിപണി തിരഞ്ഞെടുപ്പിനുള്ള സാധ്യത) കര്‍ഷകരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു എന്നും, ബദല്‍ കാര്‍ഷിക വിപണികള്‍ രൂപീകരിക്കുന്നതിനും, വിപണികളുടെ പശ്ചാത്തല വികസനത്തിനും ഈ നിയമത്തിലെ നിയന്ത്രണങ്ങള്‍ തടസം ആകുന്നു എന്ന കാരണങ്ങളാണ് എ.പി.എം.സി ആക്‌ട്‌ നവീകരിക്കുന്നതിന് സര്‍ക്കാര്‍ പറയുന്ന വാദം. ട്രേഡ് ഏരിയ എന്ന പേരില്‍ പുതിയൊരു വിപണി സംവിധാനത്തെ പറ്റിയുള്ള നിയമ നിര്‍മ്മാണം നടത്തുകയാണ് കേന്ദ്രം ഇപ്പോള്‍ ചെയ്‌തിരിക്കുന്നത് (Clause 2(m)). യഥാര്‍ത്ഥത്തില്‍ ഭരണഘടന പ്രകാരം വിപണികള്‍ എന്താണെന്നു നിര്‍വചിക്കാനും, എ.പി.എം.സികളെ ആവശ്യമെങ്കില്‍ പുനര്‍നിര്‍വചിക്കാനും, പുതിയ വിപണി വിഭാഗങ്ങളെ രൂപീകരിക്കാനും ഉള്ള അധികാരം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

ALSO READ: Rain Alert| സംസ്ഥാനത്ത് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ഇങ്ങനെ കമ്പോളപരിധിക്ക് പുറത്ത് വില്‍പ്പനസ്ഥലം അനുവദിക്കുന്നത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് റീട്ടെയില്‍ ശൃംഖല തുടങ്ങാന്‍ സഹായിക്കാനാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. ഈ റീട്ടെയില്‍ ശൃംഖലകള്‍ തുടക്കസമയത്ത് കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് വന്‍വില നല്‍കുകയും മണ്ഡികളെ തകര്‍ക്കുകയും ചെയ്യും. മണ്ഡികള്‍ തകര്‍ന്നു കഴിഞ്ഞാല്‍ ഉത്പന്നസംഭരണവില ക്രമേണ കുറയ്ക്കുമെന്ന് കാര്‍ഷിക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രത്യേക വിപണി മേഖലകളിലൂടെ (ട്രേഡ് ഏരിയ), നിശ്ചയിക്കപ്പെട്ട ചില കാര്‍ഷികോല്പന്നങ്ങള്‍ ഇ-ട്രേഡിങ്ങ് നടത്താനുള്ള സൗകര്യങ്ങള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനികള്‍ക്കും, പങ്കാളിത്ത സംരംഭകള്‍ക്കും, പാന്‍കാര്‍ഡുള്ള രജിസ്‌ട്രേഡ് സൊസൈറ്റികള്‍ക്കും, കാര്‍ഷിക സഹകരണ സൊസൈറ്റികള്‍ക്കും ഇ-ട്രേഡിങ്ങ് പ്ലാറ്റ്‌ഫോം​ വേണമെങ്കില്‍ തുടങ്ങാം എന്ന് നിഷ്‌കര്‍ഷിക്കുന്നു. ഈ നിയമത്തിലെ 3 & 4 ക്ലോസുകള്‍ പ്രകാരം, എ.പി.എം.സി മണ്ഡികള്‍ക്ക് പുറത്ത്, അന്തര്‍ സംസ്ഥാന വ്യാപാരത്തിലും, സംസ്ഥാനങ്ങള്‍ക്കകത്തുള്ള വ്യാപാരത്തിലും ഇനി കര്‍ഷകര്‍ക്ക് സ്വതന്ത്രമായി ഇടപെടാം. എ.പി.എം.സി മാര്‍ക്കറ്റുകള്‍ക്കു പുറത്തു നടക്കുന്ന വിപണനത്തിന് (ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിന്) എ.പി.എം.സി ആക്ട് പ്രകാരമുള്ള മാര്‍ക്കറ്റ് ഫീസോ, സെസ്, ലെവി ഇവയൊന്നും ബാധകമല്ല (clause 6).

2) ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ആക്‌ട്‌

ഒരു ദേശീയ തല കാര്‍ഷിക കരാര്‍ ചട്ടക്കൂട് ഈ നിയമത്തിലൂടെ സാധ്യമാവുമെന്നും, അതുവഴി കര്‍ഷകര്‍ക്ക് കാര്‍ഷിക ബിസിനസ് (അഗ്രി ബിസിനസ്) കമ്പനികളുമായും സംഭരണ കമ്പനികളുമായും മൊത്ത വ്യാപ്യാരികളുമായും കയറ്റുമതി ചെയ്യുന്നവരുമായും കാര്‍ഷിക സേവനങ്ങള്‍ നല്‍കുന്ന വലിയ ചില്ലറ വ്യാപാരികളുമായും, ലാഭകരമായ ഉൽപ്പന്ന വില പരസ്‌പര കരാറിന്‍റെ പുറത്തു ഉറപ്പിച്ച്, അവരുടെ ഉൽപ്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യം ഉണ്ടാകും എന്നാണ് ഈ നിയമത്തിന്റെ ആമുഖത്തില്‍ പറയുന്നത്. ചുരുക്കത്തില്‍ കരാര്‍ കൃഷിക്ക് നിയമ സാധുത നല്‍കാനുള്ളതാണ് ഈ നിയമം. ഈ നിയമത്തിലെ ക്ലോസ്-3 പ്രകാരം കര്‍ഷകന് വ്യാപാരിയുമായി എഴുതി തയ്യാറാക്കിയ കരാര്‍ വഴി കൃഷി ചെയുകയും, ഉത്പന്നങ്ങള്‍ വില്‍ക്കുകയും ചെയ്യാം. കരാറിന്‍റെ കാലാവധിയെ സംബന്ധിച്ചെല്ലാം നിയമത്തില്‍ നിര്‍ദേശങ്ങള്‍ വെക്കുന്നുണ്ട്.

1 തൊട്ട് 5 വര്‍ഷങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന കരാര്‍ ഉണ്ടാക്കാം. വിലയെക്കുറിച്ച് കൃത്യമായി കരാറില്‍ സൂചിപ്പിച്ചിരിക്കണമെന്നും, വിലയില്‍ വന്നേക്കാവുന്ന വ്യതിയാനങ്ങള്‍, മറ്റെന്തെങ്കിലും അധിക തുകകള്‍, പ്രത്യേകിച്ച് ബോണസ്, പ്രീമിയം എന്നിവയും കരാറില്‍ സൂചിപ്പിക്കേണ്ടതുണ്ട്. കാര്‍ഷിക കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു രജിസ്‌ട്രേഷന്‍ അതോറിറ്റി സ്ഥാപിക്കുമെന്നും പറയുന്നു. 2018ല്‍ യൂണിയന്‍ മിനിസ്ട്രി ഓഫ് അഗ്രിക്കള്‍ച്ചര്‍ കരാര്‍ കൃഷിക്ക് വേണ്ടി ഒരു മാതൃകാ നിയമം തയ്യാറാക്കിയിരുന്നു (The State /UT Agricultural Produce Contract Farming (Promotion and Facilitation) Act, 2018). ഇതില്‍ നിന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. 2003ല്‍ NDA സര്‍ക്കാര്‍ രൂപം കൊടുത്ത മാതൃക നിയമത്തിലും (model act 2003) കരാര്‍ കൃഷിയെ സംബന്ധിച്ചു വിശദമാക്കിയിരുന്നു. APMCയുടെ നേതൃത്വത്തിലായിരിക്കണം കരാര്‍ തയ്യാറാക്കേണ്ടത് എന്നും, എ.പി.എം.സി തന്നെയാണ് ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതെന്നും അതില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു.

എ.പി.എം.സി ആക്‌ടില്‍ ഭേദഗതി വരുത്താനും, കോണ്‍ട്രാക്‌ട്‌ ഫാര്‍മിംഗ് ഉള്‍പ്പെടുത്താനും ഉള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചു പതിനാലോളം സംസ്ഥാനങ്ങള്‍ കരാര്‍ കൃഷി നിയമങ്ങള്‍ രൂപപ്പെടുത്തി. തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ചണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കരാര്‍ കൃഷി നടപ്പിലാക്കിയിട്ടുമുണ്ട്. പുതിയ കാര്‍ഷിക നിയമം എ.പി.എം.സിയുടെ ഈ അധികാരം ഇല്ലാതാക്കുന്നു. തര്‍ക്ക പരിഹാരം നടത്താന്‍ ഒരു അനുരഞ്ജന ബോര്‍ഡ്/ തര്‍ക്കപരിഹാര ബോര്‍ഡിന് ആണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.

ALSO READ: Kalidas Jayaram: വാടകയും ബില്ലും അടച്ചില്ല; കാളിദാസ് ജയറാം അടക്കമുള്ളവരെ ഹോട്ടലിൽ തടഞ്ഞു

സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തലത്തില്‍ ആണ് പരാതികള്‍ ഒത്തുതീര്‍പ്പാക്കേണ്ടത്. ആയതുകൊണ്ടുതന്നെ ഈ വ്യവസ്ഥകള്‍ ഒരിക്കലും കര്‍ഷകര്‍ക്ക് അനുകൂലമായിരിക്കില്ലെന്നും, പരാതികള്‍ ഉണ്ടായാല്‍ വലിയ കമ്പനികളുമായി കേസിനു പോയാല്‍ അത്തരം കമ്പനികള്‍ പരിഹാര അതോററ്റിയെ സ്വാധീനിക്കാനും സാധ്യതയുണ്ട് എന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കരാര്‍ കൃഷി എന്നത് വിത്ത് മുതല്‍ വിപണി വരെ കര്‍ഷകര്‍ കോര്‍പ്പറേറ്റുകളാല്‍ കൊള്ളയടിക്കപ്പെടാനുള്ള അവസരം ഉണ്ടാക്കുന്ന ഒന്നാണ്.

3) എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ് ) ആക്‌ട്‌

സ്വാതന്ത്ര്യലബ്‌ധിക്കുശേഷം സ്വകാര്യ സംഭരണം, കടത്ത്, കയറ്റുമതി ഇറക്കുമതി, വിപണി പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാണ് ഇന്ത്യ ഗവണ്മെന്റ് അവശ്യ സാധന നിയമം 1955 രൂപീകരിക്കുന്നത്. ഇതനുസരിച്ച്​, സ്വകാര്യ സംഭരണത്തിന് പരിധി നിശ്ചയിക്കുകയും, കാര്‍ഷികോല്‍പന്നങ്ങള്‍ വന്‍തോതില്‍ സംഭരിക്കാനുള്ള കുത്തക അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയും ചെയ്‌തു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി 1955ല്‍ കൊണ്ട് വന്ന നിയമങ്ങളെ പുതിയ കേന്ദ്ര നിയമങ്ങള്‍ ഇല്ലാതാക്കും.

യുദ്ധം, കടുത്തക്ഷാമം എന്നീ അസാധാരണ സന്ദര്‍ഭങ്ങളില്‍ അല്ലാതെ ധാന്യങ്ങള്‍ പയറുവര്‍ഗ്ഗങ്ങള്‍ ഉരുള കിഴങ്ങു ഉള്ളി ഭക്ഷ്യ എണ്ണക്കുരുക്കള്‍ ഭക്ഷ്യ എണ്ണ എന്നിവയ്ക്ക് സംഭരണ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല എന്നാണ് പുതിയ ഭേദഗതി. ഈ ഭക്ഷ്യ ഉത്പന്നങ്ങളെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കോര്‍പറേറ്റുകളും, വന്‍കിട ഫാമിംഗ് കമ്പനികളും ഭക്ഷ്യ വസ്‌തുക്കളുടെ സംഭരണം പരിധിയില്ലാത്ത ചെയ്യാം എന്ന സാഹചര്യം നിലവില്‍ വരുമ്പോള്‍, അത് വലിയ ചൂഷണങ്ങള്‍ക്ക് ഇട നല്‍കും. ഭക്ഷ്യ വസ്‌തുക്കളുടെ സംഭരണ തോത്, അവ എവിടെയൊക്കെയാണ് സംഭരിക്കപ്പെട്ടിട്ടുള്ളത് തുടങ്ങിയ അടിസ്ഥാന ധാരണകള്‍ ഒരു സര്‍ക്കാരിന് നഷ്ടമാകുന്നതോടെ സ്വകാര്യ കമ്പനികള്‍ക്കു വലിയ പ്രതിസന്ധികള്‍ ഈ മേഖലയില്‍ സൃഷ്ടിക്കാന്‍ സാധിക്കും.

2002ല്‍ കേന്ദ്രം ഭരിച്ചിരുന്ന വാജ്‌പേയി സര്‍ക്കാരും 1955ലെ ആവശ്യ സാധന നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. 1955ലെ നിയമത്തില്‍ വാങ്ങലും വില്‍പ്പനയും സംഭരണവും നിരോധിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ പരിധിയില്ലാതെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സംഭരിക്കുന്നതിനും ചരക്ക് കടത്തിനും ഉപയോഗത്തിനും ഉപഭോഗത്തിനും വ്യവസ്ഥകളും നിയന്ത്രണങ്ങളും ബാധകമല്ലെന്നും ആയതിലേക്ക് 1955ലെ നിയമം നിഷ്‌കര്‍ഷിക്കുന്ന പെര്‍മിറ്റോ ലൈസന്‍സോ ആവശ്യമില്ലാത്തതാ ണന്നുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്‌തു. അതിന്‍റെ ഫലം എന്നത് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമാവുകയും, ഭക്ഷ്യ സ്‌തുക്കളുടെ വിലവര്‍ദ്ധനവും ആയിരുന്നു. ഭേദഗതി നടപ്പിലാക്കിയ വര്‍ഷം തന്നെ 47% വിലക്കയറ്റമാണ് സൃഷ്‌ടിക്കപ്പെട്ടത്. വിലക്കയറ്റം രൂക്ഷമായി വര്‍ധിച്ച സാഹചര്യത്തില്‍ 2007ല്‍ നിയമം പുനഃസ്ഥാപിക്കുകയായിരുന്നു. ജനദ്രോഹപരമായ ഈ നടപടികളില്‍ വാജ്‌പേയ് സര്‍ക്കാരിന് അധികാരം ഒഴിയേണ്ടതായും വന്നിട്ടുണ്ട്.

ഇന്ത്യയുടെ ഭക്ഷ്യ നയത്തിന്‍റെ ഭാഗമായാണ് FCI നിലവില്‍ വന്നത്. ഭക്ഷ്യധാന്യങ്ങളുടെ ഫലപ്രദമായ വില നിയന്ത്രണം വഴി രാജ്യത്തെ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക, പൊതുവിതരണ ശൃംഖല യുടെ ഭാഗമായി രാജ്യത്താകമാനം ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പ് വരുത്തുക, ദേശീയ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഭക്ഷ്യധാന്യ സംഭരണം സാധ്യമാക്കുക, ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന്​ വിപണിയില്‍ വില നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് FCI സ്ഥാപിക്കപ്പെട്ടത്. ദേശീയ ഭക്ഷ്യ നയത്തിന്‍റെ ഭാഗമായി സ്ഥാപിക്കപ്പെട്ട FCI കര്‍ഷകരില്‍ നിന്ന്​ ഭക്ഷ്യ ധാന്യങ്ങള്‍ ശേഖരിച്ചു. അരി, ഗോതമ്പ്, ചോളം, പയറുവര്‍ഗങ്ങള്‍, കടല, ഭക്ഷ്യ എണ്ണ തുടങ്ങിയ വസ്തുക്കളാണ് FCI കളില്‍ സംഭരിക്കപ്പെട്ടത്.

കര്‍ഷകര്‍ പട്ടിണിയും, ദാരിദ്ര്യവും മൂലം ഏറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. അതിന്‍റെ ഭാഗമായാണ് ന്യായ വിലക്ക് വേണ്ടിയുള്ള കര്‍ഷക പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കര്‍ഷക പ്രതിഷേധങ്ങള്‍ കണക്കിലെടുത്തു താങ്ങുവില ഏര്‍പ്പെടുത്തുകയും പിന്നീട് കാര്‍ഷികോത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി എ.പി.എം.സി ആക്‌ട്‌ കൊണ്ടുവരുകയും അതിന്റെ കീഴില്‍ മണ്ഡികള്‍ രൂപീകരിക്കുകയും ചെയ്‌തത്. മിനിമം താങ്ങു വില, പൊതുസംഭരണം, പൊതുവിതരണ സംവിധാനം എന്നിവ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പ്രധാന ഘടകങ്ങളാണ്. ഇവയില്ലാതാകുന്നതിലൂടെ ഉപഭോക്തൃ സംസ്ഥാനങ്ങളുടെയും, പ്രദേശങ്ങളുടെയും ഭക്ഷ്യ സുരക്ഷയ്ക്ക് അതീവ ഭീഷണി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല.

പൊതു സംഭരണ സംവിധാനത്തില്‍, നിശ്ചിത സംഭരണ കാലയളവിനുള്ളില്‍ മിനിമം താങ്ങു വിലയില്‍ സര്‍ക്കാര്‍ ഏജന്‍സികളാണ്, പ്രധാനമായും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കാര്‍ഷികോത്പന്നങ്ങള്‍ കര്‍ഷകരുടെ കയ്യില്‍ നിന്ന് വാങ്ങി സംഭരിക്കുന്നത്. FCI ശേഖരിക്കുന്നത് മൊത്തം ഉല്‍പ്പാദനത്തിന്‍റെ 12% മാത്രമാണ് എന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് പൊതുവിതരണത്തിനായാണ് ഈ സംഭരണം കൂടുതലായും ഉപയോഗിക്കുന്നത്. ഈ വിധം ആവശ്യ സമയത്തേക്ക് ഉപയോഗിക്കുവാനായി നടത്തുന്ന ഈ സംഭരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെയാകുമ്പോള്‍, സ്വകാര്യ വ്യാപാരികള്‍ താരതമ്യേന ഉത്പന്നങ്ങള്‍ക്ക് വില കുറഞ്ഞിരിക്കുന്ന വിളവെടുപ്പ് കാലങ്ങളില്‍ കൂടുതലായി സംഭരണം നടത്തുന്നതിന് ഇടയാക്കും. ഈവിധം അവര്‍ ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയങ്ങളില്‍ കൂടുതല്‍ വിലയ്ക്ക് വിപണിയിലേക്ക് എത്തിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഭാവിയില്‍ പൊതു വിതരണത്തിനായി ആവശ്യമായ സ്‌റ്റോക്ക് ലഭ്യമാക്കുന്നതില്‍ ബുദ്ധിമുട്ടു നേരിടുകയും, ഭരണകൂടങ്ങള്‍ക്ക് സ്വകാര്യ വിപണികളെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. രാജ്യത്തെവിടെയും വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് വളരെ ലളിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് മൂന്നാമത്തെ നിയമം തയ്യാറാക്കിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.