ETV Bharat / bharat

ഗോതമ്പ് കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്രം ; ഉള്ളിയുടേതും നിര്‍ത്തിവയ്ക്കും

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്

ആഭ്യന്തര വിലക്കയറ്റം  ഇന്ത്യയില്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ചു  Wheat exports to India banned  domestic price  ഇന്ത്യയില്‍ ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ചു
ഇന്ത്യയില്‍ ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ചു
author img

By

Published : May 14, 2022, 10:23 AM IST

ന്യൂഡല്‍ഹി : ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കാന്‍ രാജ്യത്തുനിന്നുള്ള ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിര്‍ത്തിവച്ച് കേന്ദ്രസര്‍ക്കാര്‍. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തവിറങ്ങിയത്.

അതേസമയം നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി (LOC - Letter of credit) നല്‍കിയിട്ടുള്ള കയറ്റുമതികള്‍ അനുവദിക്കുമെന്നും ഡിജിഎഫ്‌ടിയുടെ വിജ്ഞാപനത്തില്‍ പറയുന്നു. മറ്റ് രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യയ്ക്ക് അതത് രാജ്യത്തെ സര്‍ക്കാറുകളുടെ ആവശ്യപ്രകാരം ഗോതമ്പ് കയറ്റുമതി ചെയ്യാവുന്നതാണ്.

also read: നേട്ടത്തിൽ വ്യാപാരം തുടങ്ങി വിപണികൾ; 428.51പോയിന്‍റ് ഉയർന്ന് സെൻസെക്‌സ്

ഉള്ളിയുടെ കയറ്റുമതിയിലും ഇളവ് വരുത്തുന്നുണ്ടെന്നും നടപടി ഉടനെയുണ്ടാകുമെന്നും ഡി ജി എഫ് ടി അറിയിച്ചു. ഇന്ത്യയില്‍ ഉള്ളി കയറ്റുമതി ചെയ്യുന്നത് നേരത്തെയും നിരോധിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.