ETV Bharat / bharat

What Is Maratha Reservation : എന്താണ് മറാത്ത സംവരണം..? വീണ്ടും ഈ ആവശ്യം ഉന്നയിക്കുന്നത് എന്തിന്.. വിശദമായി അറിയാം. - മനോജ് ജാരങ്കേ പാട്ടീൽ

Latest Maratha Reservation Agitation : മറാത്തികളെ കുൺബി സമുദായമായി അംഗീകരിക്കണം എന്നാണ് മനോജ് ജാരങ്കേ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യം. വിഷയത്തിൽ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ അദ്ദേഹം രണ്ട് ദിവസം സമയം നല്‍കിയിരുന്നു. തുടര്‍ന്നും സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും കൈക്കൊള്ളാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കിയത്.

Latest Maratha Reservation Agitation  Maratha Reservation Agitation  Maratha Reservation  മറാത്ത സംവരണം  മറാഠ സംവരണം  What is Maratha reservation  Who is Manoj Jarange Patil  മനോജ് ജാരങ്കേ പാട്ടീൽ  Maratha Reservation Agitation explainer
What is Maratha reservation? Why is demand being raised again?
author img

By ETV Bharat Kerala Team

Published : Oct 31, 2023, 3:09 PM IST

മുംബൈ: ദീർഘകാലമായി മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ മറാത്ത സംവരണം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചർച്ചകൾ സജീവമായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വലിയ അക്രമ സംഭവങ്ങൾക്കാണ് മഹാരാഷ്‌ട്ര സാക്ഷിയാകുന്നത്. ബീഡ് ജില്ലയില്‍ എൻസിപി നേതാക്കന്മാരുടെ വീടുകളും ഓഫിസുകളുമാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത് (What is Maratha reservation).

മജല്‍ഗാവ് മണ്ഡലം എംഎല്‍എ പ്രകാശ്‌ സോളങ്കെ, സന്ദീപ് ക്ഷീർസാഗർ എന്നിവരുടെ വീടും വാഹനവും കത്തിച്ചു. മുൻ എൻസിപി എംഎൽഎയും മന്ത്രിയുമായ ജയ്ദത്ത് ക്ഷീരസാഗറിന്‍റെ ഓഫിസിനാണ് തീയിട്ടത്. ഛത്രപതി സംഭാജി നഗറിൽ ഗംഗാഖേഡിലെ ബിജെപി എംഎൽഎ പ്രശാന്ത് ബാംബിന്‍റെ ഓഫിസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. മജൽഗാവിലെ ജില്ലാ കൗൺസിൽ, മുനിസിപ്പൽ കൗൺസിൽ ഓഫിസുകൾക്കും ബീഡ് ജില്ലയിലെ അഷ്‌തി മേഖലയിലെ മറ്റൊരു സർക്കാർ ഓഫിസിനും നേരെയും കല്ലേറുണ്ടായി.

മറാത്ത സമുദായത്തിൽ ഉൾപ്പെട്ടവർക്കുള്ള വിദ്യാഭ്യാസ, തൊഴില്‍ സംവരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മറാത്ത നേതാവ് മനോജ് ജാരങ്കേയുടെ (Manoj Jarange Patil) നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം നടക്കുന്നത്. മഹാരാഷ്‌ട്ര സര്‍ക്കാര്‍ വിഷയത്തില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സമരം ആരംഭിച്ചത്. അതിനിടെ അക്രമങ്ങൾ തുടർന്നാൽ സമരം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയ മനോജ് ജാരങ്കെ മധ്യസ്ഥ ചർച്ചയ്‌ക്കുള്ള സർക്കാരിന്‍റെ അഭ്യർത്ഥന നിരസിച്ചു.

ആരാണ് മറാത്തകൾ...? മഹാരാഷ്‌ട്രയുടെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് അഥവാ 33 ശതമാനത്തോളം വരും മറാത്ത വിഭാഗക്കാർ. കർഷകരും ഭൂവുടമകളും അടങ്ങുന്ന വിവിധ ജാതികളിൽപ്പെട്ടവരാണ് മറാത്തികൾ എന്നറിയപ്പെടുന്ന ഈ വിഭാഗം ആളുകൾ. ഇവർ രാഷ്‌ട്രീയമായും സാമ്പത്തികമായും സ്വാധീനശക്തി കൂടിയവരുമാണ്.

1960-ൽ മഹാരാഷ്‌ട്ര സംസ്ഥാനം രൂപീകൃതമായതിന് ശേഷം തെരഞ്ഞടുക്കപ്പെട്ട 20 മുഖ്യമന്ത്രിമാരിൽ 12 പേരും മറാത്ത വിഭാഗക്കാരാണ്. നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മറാത്ത വിഭാഗത്തിൽ ഉൾപ്പെട്ടയാളാണ്. മഹാരാഷ്‌ട്രയിലെ ഗ്രാമീണ മേഖലയിലെ പ്രധാന വിഭാഗമെന്ന നിലയിൽ ഭൂമി വിഭജനവും കാർഷിക മേഖലയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളും മറാത്ത വിഭാഗക്കാരെ ബാധിക്കാറുണ്ട്.

സംവരണ പ്രക്ഷോഭങ്ങൾക്ക് മൂന്ന് പതിറ്റാണ്ട്; സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്ത വിഭാഗക്കാരെ നിയമിക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുന്നതാണെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾക്ക് മൂന്ന് പതിറ്റാണ്ട് മുമ്പുതന്നെ തുടക്കമായിട്ടുണ്ട്. 1981-ൽ മത്താഡി തൊഴിലാളി യൂണിയൻ നേതാവ് അന്നാസാഹേബ് പാട്ടീലാണ് മറാത്തികൾക്ക് സംവരണം ആവശ്യപ്പെട്ട് പ്രതിഷേധത്തിന് തുടക്കമിട്ടത്. അന്ന് മുതൽ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ അവിഭാജ്യ ഘടകമാണിത്.

തങ്ങൾ മുന്നാക്ക സമുദായമല്ലെന്നും മറിച്ച് കർഷക സമുദായമാണെന്നുമാണ് മറാത്തി പ്രതിഷേധക്കാർ വാദിച്ചത്. നൈസാമിന്‍റെ ഭരണകാലത്ത് മറാത്ത സമുദായത്തിൽപെട്ടവരെ പിന്നാക്ക വിഭാഗമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ മറാത്ത്‍വാഡ, മഹാരാഷ്ട്രയിൽ ചേർന്നതോടെ‌ മറാത്ത സമുദായം ജനറൽ വിഭാഗത്തിൽ ഉൾപ്പെടുകയായിരുന്നു എന്നാണ് പ്രക്ഷോഭകർ ഇതിന്‍റെ കാരണമായി നിരത്തിയത്. എന്നാൽ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി മറാത്തികൾ ആധിപത്യം പുലർത്തുന്ന മഹാരാഷ്‌ട്ര രാഷ്‌ട്രീയം, ഈ സങ്കീർണമായ സാമൂഹിക പ്രശ്‌നത്തിന് പരിഹാരം കാണുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്.

2014 ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാരായൺ റാണെ കമ്മിറ്റി മുന്നോട്ടുവച്ച ശുപാർശകളുടെ അടിസ്ഥാനത്തിൽ പൃഥ്വിരാജ് ചവാന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് - എൻസിപി സർക്കാർ മറാത്ത വഭാഗക്കാർക്ക് 16 ശതമാനം സംവരണം അനുവദിക്കുന്ന ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. എന്നാൽ വോട്ട് ലക്ഷ്യമിട്ടുള്ള ഭരണസഖ്യത്തിന്‍റെ നീക്കത്തെ തകർത്ത് ദേവേന്ദ്ര ഫ‍ഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി - ശിവസേന സഖ്യം ഭരണം പിടിച്ചെടുത്തു.

എരിതീയിൽ എണ്ണയൊഴിച്ച് പീഡനകൊലപാതകം; 2016-ൽ 15 വയസുകാരിയായ മറാത്ത വിഭാഗത്തിൽപെട്ട പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം മറാത്ത സംവരണ പ്രക്ഷോഭത്തിന് കൂടുതൽ തീവ്ര സ്വഭാവം നൽകുന്നതിന് കാരണമായി. കേസിലെ പ്രതികളായ ജിതേന്ദ്ര ഷിൻഡെ, നിതിൻ ഭൈലുമെ, സന്തോഷ് ഭാവൽ എന്നിവർ ദലിത് സമുദായത്തിൽ ഉൾപ്പെട്ടവരായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. എട്ട് മാസത്തിലധികം നീണ്ടുനിന്ന പ്രക്ഷോഭത്തിൽ കൊലപാതകത്തിലെ പ്രതിഷേധത്തിനൊപ്പം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം ഭേദഗതി ചെയ്യുക, സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മറാത്ത സമുദായക്കാർക്ക് സംവരണം അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉയർന്നുവന്നു.

2017-18 കാലയളവിൽ പലപ്പോഴും പ്രതിഷേധങ്ങൾ ആക്രമാസക്തമായി. ഇതോടെ പ്രശ്‌നങ്ങൾക്ക് ഒരു ശാശ്വത പരിഹാരമുണ്ടാക്കാൻ ഫഡ്‌നാവിസ് സർക്കാർ ശ്രമം തുടങ്ങി. പിന്നാക്ക വിഭാഗ കമ്മിഷൻ അധ്യക്ഷൻ എം.ജി ഗയ്‌ക്വാദ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മറാത്തികൾക്ക് സംവരണം അനുവദിക്കാനുള്ള പ്രത്യേക നിയമം ഫഡ്‌നാവിസ് സർക്കാർ കൊണ്ടുവന്നു. 2018-ൽ പാസാക്കിയ ഈ നിയമം, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്കുള്ള നിയമം എന്നാണ് അറിയപ്പെട്ടത്. ഈ നിയമം പാസാക്കിയത്, തുടർന്നുവന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് - എൻസിപി സഖ്യത്തിന് മേൽ വ്യക്തമായ മേൽക്കൈ ഉണ്ടാക്കിയെടുക്കുന്നതിന് സഹായകരമായി.

പോംവഴി കാണാൻ സർക്കാർ... മറാത്ത സംവരണ വിഷയത്തിൽ പരിഹാരം കാണാനായി ഇന്നലെ ഏക്‌നാഥ് ഷിൻഡെ വിളിച്ചുചേർത്തിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി വിരമിച്ച ജഡ്‌ജിമാരുടെ നേതൃത്വത്തിൽ ഒരു ഉപദേശക സമിതിക്ക് രൂപം നൽകി. വിരമിച്ച ജഡ്‌ജിമാരായ ജസ്റ്റിസ് ഭോസ്‌ലെ, ജസ്റ്റിസ് ഗെയ്‌ക്വാദ്, ജസ്റ്റിസ് ഷിൻഡെ എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. മറാത്ത സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ ഉപദേശക സമിതി സർക്കാരിന് നിർദേശങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു. ഇതോടൊപ്പം സംസ്ഥാനമൊട്ടാകെയുള്ള പിന്നാക്ക വിഭാഗ കമ്മിഷന്‍റെ സഹായത്തോടെ വിവരങ്ങളും ശേഖരിക്കും.

2019-ൽ നിയമം കോടതിയ്‌ക്ക് മുന്നിലെത്തിയെങ്കിലും മറാത്ത സമുദായത്തിന് പ്രത്യേക സംവരണം അനുവദിക്കുന്ന നിയമത്തിന്‍റെ ഭരണഘടന സാധുത ബോംബെ ഹൈക്കോടതി ശരിവച്ചു. എന്നാൽ സർക്കാർ അനുവദിച്ച 16 ശതമാനം സംവരണം നീതികരിക്കാനാകുന്നതല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് വിദ്യാഭ്യാസ മേഖലയിൽ 12 ശതമാനമായും സർക്കാർ ജോലിയിൽ 13 ശതമാനമായും മറാത്ത സംവരണം നിജപ്പെടുത്തി. എന്നാൽ ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. പ്രത്യേക സംവരണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ സംവരണം 50 ശതമാനത്തിനു മുകളിലായി എന്നായിരുന്നു ജസ്റ്റിസ് അശോക് ഭൂഷന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ചിന്‍റെ നിരീക്ഷണം.

സംവരണ പ്രക്ഷോഭത്തിന് ചൂടുപിടിച്ചത് ഇങ്ങനെ... മറാത്ത്‌വാഡയിലെ മറാത്തികളെ കുൺബി സമുദായമായി അംഗീകരിക്കണം എന്നാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ജരാംഗേ പാട്ടീൽ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യം. ഒബിസി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് കുൺബി സമുദായം. ഇതോടെ ഇവിടുത്തെ മറാത്തികൾക്ക് ഒബിസി സംവരണം ലഭിക്കുകയും ചെയ്യും.

എന്നാൽ ഇവരെ കുൺബി വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ ഈ പ്രശ്‌നം വീണ്ടും കോടതിയുടെ മുന്നിലെത്തിയേക്കും. ബോംബെ ഹൈക്കോടതി ഈ ആവശ്യം നേരത്തേ തള്ളിയിട്ടുള്ളതിനാൽ പുതിയ നീക്കത്തിനെതിരെ ഹർജികൾ വീണ്ടും കോടതിയുടെ പരിഗണനയ്‌ക്കെത്താനാണ് സാധ്യത. മറാത്തികൾ സാമുദായികമായി പിന്നാക്ക വിഭാഗമല്ലാത്തതിനാൽ ഒബിസി സംവരണത്തിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കും എന്നാണ് ഒബിസി സംഘടനകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ മറാത്ത സമുദായക്കാർക്ക് സംവരണം നടപ്പിലാക്കുക എന്നത് ഷിൻഡെ സർക്കാരിന് എളുപ്പമായിരിക്കില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.