ന്യൂഡൽഹി: സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെ 13 പേർ ഹെലികോപ്‌റ്റർ അപകടത്തിൽ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ സംയുക്ത സേനാ സംഘ അന്വേഷണത്തിന് ഉത്തരവിട്ടു. എയർ മാഷൽ മാൻവേന്ദ്ര സിങ് ആണ് അന്വേഷണത്തിന് നേതൃത്വം നൽകുക.
എന്താണ് സംയുക്ത സേനാ സംഘ അന്വേഷണം
കരസേന, നാവിക സേന, വ്യോമസേന എന്നീ മൂന്ന് സേനയിൽ നിന്നുള്ള സൈനികരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു കമ്മറ്റി രൂപീകരിക്കുകയും ഈ സംഘം അന്വേഷണം നടത്തുന്നതിനെയാണ് സംയുക്ത സേന സംഘ അന്വേഷണം എന്നു പറയുന്നത്. ഹെലികോപ്‌റ്ററിന്‍റെ ബ്ലാക്ക് ബോക്‌സ്, ഹെലികോപ്‌റ്ററിന്‍റെ ശേഷിക്കുന്ന ഭാഗങ്ങൾ എന്നിവ സംഘം വിശദമായി പരിശോധിക്കും.
പ്രധാനമായും നാല് പോയിന്‍റുകളാണ് സംഘം അന്വേഷിക്കുന്നത്
- മനുഷ്യനിർമിതമായ തെറ്റ് (ഹ്യൂമൺ എറർ)
- യന്ത്രങ്ങളിലുണ്ടായ പിശകുകൾ (മെക്കാനിക്കൽ എറർ)
- കാലാവസ്ഥ (weather conditions)
- ഭീകരാക്രമണ സാധ്യത (terror attack)
ചോപ്പർ അപകടങ്ങൾ സാധാരണയായി വ്യോമസേന ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നത്. എന്നാൽ സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് മരിച്ച സാഹചര്യത്തിലാണ് സംയുക്ത സേന സംഘ അന്വേഷണത്തിന് പ്രതിരോധ മന്ത്രി ഉത്തരവിട്ടത്. അപകടത്തിൽ ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച ഹെലികോപ്‌റ്ററിന്‍റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിരുന്നു. അപകടം ഉണ്ടാകുന്നതിന് മുമ്പുള്ള പ്രധാന വിവരങ്ങൾ ബ്ലാക്ക് ബോക്‌സിൽ നിന്നും ലഭിക്കും.
READ MORE: Mi-17V-5 Helicopter crash: സൈനിക ഹെലികോപ്‌റ്ററിന്‍റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി