ETV Bharat / bharat

അർധസെഞ്ച്വറിയുമായി കോലി, തകർത്തടിച്ച് പന്ത്: വിൻഡീസിന് ജയിക്കാൻ 187 റൺസ്

ടോസ് നഷ്ടമായി ആദ്യം ബാറ്റ്‌ചെയ്‌ത ഇന്ത്യ വിരാട് കോലിയുടേയും റിഷഭ് പന്തിന്‍റേയും അർധ സെഞ്ച്വറി മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 186 റൺസെടുത്തത്.

West Indies tour of India second T20I Kolkata Eden Gardens
അർധസെഞ്ച്വറിയുമായി കോലി, തകർത്തടിച്ച് പന്ത്: വിൻഡീസിന് ജയിക്കാൻ 187 റൺസ്
author img

By

Published : Feb 18, 2022, 9:26 PM IST

കൊല്‍ക്കത്ത: ഈഡൻഗാർഡൻസില്‍ ഇന്ന് ഇന്ത്യൻ ആരാധകർ കാത്തിരുന്ന ദിവസമാണ്. ഫോം നഷ്‌ടമായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലി അർധസെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ രണ്ടാം ടി 20യില്‍ ഇന്ത്യയ്‌ക്കെതിരെ വിൻഡീസിന് 187 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ്‌ചെയ്‌ത ഇന്ത്യ വിരാട് കോലിയുടേയും റിഷഭ് പന്തിന്‍റേയും അർധ സെഞ്ച്വറി മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 186 റൺസെടുത്തത്.

ഓപ്പണർ ഇഷാൻ കിഷനെ (2) ആദ്യം നഷ്ടമായ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. 19 റൺസുമായി നായകൻ രോഹിത് ശർമയും എട്ട് റൺസുമായി സൂര്യകുമാർ യാദവും മടങ്ങിയപ്പോൾ ഇന്ത്യ ശരിക്കും പരുങ്ങലിലായി. പിന്നീട് എത്തിയ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് കോലി സ്‌കോർ ബോർഡ് ചലിപ്പിച്ചു. 41 പന്തില്‍ 52 റൺസെടുത്ത് കോലി മടങ്ങിയപ്പോൾ റിഷഭ് പന്ത് വെങ്കിടേഷ് അയ്യരെ കൂട്ടുപിടിച്ച് അവസാന ഓവറുകളില്‍ അടിച്ചു തകർത്തു.

പന്ത് 28 പന്തില്‍ നിന്ന് 52 റൺസുമായി പുറത്താകാതെ നിന്നു. 18 പന്തില്‍ 33 റൺസുമായി അയ്യർ പുറത്തായി. ഹർഷല്‍ പട്ടേല്‍ ഒരു റൺസുമായി പുറത്താകാതെ നിന്നു. വിൻഡീസിന് വേണ്ടി റോസ്‌റ്റൺ ചേസ് നാല് ഓവറില്‍ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഷെല്‍ഡൻ കോട്രല്‍, റൊമാരിയോ ഷെപ്പേഡ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് ടി20 പരമ്പര സ്വന്തമാക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.