ഗുവഹട്ടി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ പരാജയപ്പെടുമെന്നും മത്സരിക്കാനായി മറ്റൊരു സീറ്റ് തിരയുകയാണെന്നും ഭാരതീയ ജനതാ പാർട്ടി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മറ്റൊരു സീറ്റ് തേടിയെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
" ഇത് അവരുടെ തന്ത്രമാണ് അവർക്ക് ഇതിനെക്കുറിച്ച് നന്നായി അറിയാം അവർ മറ്റൊരു സീറ്റ് തിരയുകയാണെന്ന് അവരുടെ ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്. അവർ നന്ദിഗ്രാമിൽ പരാജയപ്പെടുമെന്നതിൽ സംശയമില്ല."എന്ന് നദ്ദ പറയുകയുണ്ടായി.
മമതയും മുൻ സഹപ്രവർത്തകനായ സുവേന്ദു അധികാരിയും തമ്മിൽ കനത്ത പോരാട്ടത്തിനാണ് നന്ദിഗ്രാം സാക്ഷ്യം വഹിച്ചത്. നന്ദിഗ്രാം അധികാരിയുടെ ജന്മ സ്ഥലമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. രണ്ടാം ഘട്ട പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 80 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം ഘട്ട പോളിങ് ഏപ്രിൽ 6നാണ്.