ന്യൂഡല്‍ഹി: ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ 15-20 സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാംദാസ് അത്താവലെ. എന്‍ഡിഎയുടെ ഘടക കക്ഷിയായാണ് ആര്‍പിഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസാണ് അധികാരത്തിലുള്ളത്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും ഇത്തവണ ബിജെപി അധികാരത്തിലെത്തുമെന്നും അത്താവലെ പറഞ്ഞു.
മമത ബാനർജിക്ക് നേരെ നന്ദിഗ്രാമിലുണ്ടായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ല. ഇതിന് മുന്‍പ് അവര്‍ക്ക് നേരെ ഇത്തരത്തില്‍ ആക്രമണങ്ങളുണ്ടായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമിലെ പ്രചാരണത്തിനിടെയാണ് മമത ബാനര്‍ജിക്ക് നേരെ ആക്രമണമുണ്ടായത്.
ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 60 പേരാണ് പട്ടികയിലുള്ളത്. എട്ട് ഘട്ടമായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27നാണ് ആദ്യ ഘട്ടം ആരംഭിക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍