ETV Bharat / bharat

West Bengal Governor Assumes Role Of VC: 'വിസി'യില്ലാ സര്‍വകലാശാലകളുടെ ചുമതലകളേറ്റെടുത്ത് ഗവര്‍ണര്‍; ബംഗാളിലും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്

CV Ananda Bose assumes role of vice chancellor also: മുമ്പ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന നിലവിലെ ഉപരാഷ്‌ട്രപതിയായ ജഗ്‌ദീപ് ധന്‍ഖറും ഇത്തരത്തില്‍ ആക്‌ടിങ് വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തിരുന്നു

West Bengal Governor  West Bengal  West Bengal Governor assumes role of VC  CV Ananda Bose  Vice Chancellor  VC  Jagdeep Dhankhar  Raj Bhavan  വിസി  സര്‍വകലാശാലകളുടെ ചുമതലകളേറ്റെടുത്ത് ഗവര്‍ണര്‍  ഗവര്‍ണര്‍  സര്‍വകലാശാല  ബംഗാളിലും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്  പശ്ചിമ ബംഗാള്‍  ആക്‌ടിങ് വൈസ് ചാന്‍സലര്‍  വൈസ് ചാന്‍സലര്‍  ഉപരാഷ്‌ട്രപതി  ജഗ്‌ദീപ് ധന്‍കര്‍  സിവി ആനന്ദ ബോസ്  രാജ് ഭവന്‍
West Bengal Governor assumes role of VC
author img

By ETV Bharat Kerala Team

Published : Sep 1, 2023, 11:05 PM IST

കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍): സംസ്ഥാനത്ത് വൈസ്‌ ചാന്‍സലര്‍മാരില്ലാത്ത (Vice Chancellors) സര്‍വകലാശാലകളുടെ ആക്‌ടിങ് വൈസ് ചാന്‍സലര്‍ (Acting Vice Chancellors) സ്ഥാനം ഏറ്റെടുത്ത് പശ്ചിമ ബംഗാള്‍ (West Bengal) ഗവര്‍ണറും സര്‍വകലാശാലകളുടെ ചാന്‍സലറുമായ സിവി ആനന്ദ ബോസ് (CV Ananda Bose). തനിക്ക് മുമ്പുണ്ടായിരുന്ന ഗവര്‍ണറും നിലവിലെ ഉപരാഷ്‌ട്രപതിയുമായ (Vice President) ജഗ്‌ദീപ് ധന്‍ഖറിന്‍റെ (Jagdeep Dhankhar) പാത പിന്തുടര്‍ന്നാണ്, സിവി ആനന്ദ് ബോസ് വൈസ് ചാന്‍സലര്‍മാരില്ലാത്ത സര്‍വകലാശാലകളുടെ ആക്‌ടിങ് വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തത്. അതേസമയം വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നം പരിഹരിക്കാനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കില്‍, ഇത് സംസ്ഥാനത്ത് ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് വഴിമരുന്നിട്ടിട്ടുണ്ട്.

വിദ്യാര്‍ഥികളെ നിങ്ങള്‍ക്കായി: പശ്ചിമ ബംഗാളിലെ ചുരുക്കം സംസ്ഥാന സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് മൂലം വിദ്യാർഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി മനസിലാക്കുന്നു. അവര്‍ക്ക് ആശ്വാസം പകരുന്നതിനായി ഈ സര്‍വകലാശാലകളില്‍ ഇടക്കാല വിസിമാര്‍ നിയമിക്കപ്പെടുന്നത് വരെ ചാൻസലർ എന്ന നിലയിൽ ബഹുമാനപ്പെട്ട പശ്ചിമ ബംഗാള്‍ ഗവർണർ വിസിമാരുടെ ചുമതലകൾ നിർവഹിക്കാൻ തീരുമാനിച്ചുവെന്ന് രാജ്‌ഭവന്‍ (Raj Bhavan) പ്രസ്‌താവനയിലൂടെയാണ് അറിയിച്ചത്.

മാത്രമല്ല വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായുള്ള തന്‍റെ സമർപ്പണം ആവർത്തിച്ചുകൊണ്ട് 'ആംനേ സാംനേ' എന്ന പരിപാടിയിലൂടെ വിദ്യാർഥികളുമായി ഇടപഴകാനുള്ള സന്നദ്ധതയും ഗവര്‍ണര്‍ ആനന്ദ ബോസ് പ്രകടിപ്പിച്ചു.

സംവദിക്കാന്‍ സന്നദ്ധനായി ഗവര്‍ണര്‍: കൂടാതെ വിദ്യാര്‍ഥികള്‍ക്ക് ആശയവിനിമയം നടത്തുന്നതിനും അവരുടെ ആശങ്കകളും പ്രശ്‌നങ്ങളും ഉടനടി പരിഹരിക്കുന്നതിനുമായി ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പറും ഇതിന്‍റെ ഭാഗമായി ലഭ്യമാക്കുകയും ചെയ്‌തിട്ടുണ്ട്. വിദ്യാർഥികൾക്ക് അവരുടെ പരാതികൾ amnesaamne.rajbhavankolkata@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കാമെന്നും അല്ലെങ്കിൽ 03322001642 എന്ന നമ്പറില്‍ പീസ് റൂമുമായി ബന്ധപ്പെടാമെന്നും രാജ്‌ഭവന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് 'ആംനെ സാംനെ' പ്രോഗ്രാം വഴി ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്‌തുകൊണ്ട് ഗവർണറെ രാജ്ഭവനില്‍ നേരിട്ടെത്തിയോ അല്ലെങ്കില്‍ പര്യടനത്തിനിടയിലോ മുഖാമുഖം കാണാവുന്നതാണെന്നും, വിദ്യാർഥികളെ കാണാൻ ബഹുമാനപ്പെട്ട ഗവർണർ സർവകലാശാലകളിൽ ഇടയ്‌ക്കിടെ സന്ദർശനം നടത്തുമെന്നും രാജ്‌ ഭവന്‍ പ്രസ്‌താവനയിൽ കൂട്ടിച്ചേര്‍ത്തു.

ചുമതല ഏറ്റെടുക്കുന്നതിന് പിന്നിലെന്ത്: എന്നാല്‍ ഭരണപരമായ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും ബ്യൂറോക്രാറ്റിക് തടസങ്ങള്‍ കുറയ്‌ക്കുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായി തന്നൊണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള ചുവപ്പുനാടകളിലെ കുരുക്കുകള്‍ അഴിക്കാനുള്ളതുമാണ് ഈ ശ്രമവുമെന്നാണ് രാജ്‌ഭവന്‍റെ വിശദീകരണം.

അടുത്തിടെ ബരാസത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഒരാള്‍ക്ക് തന്‍റെ സര്‍ട്ടിഫിക്കേറ്റില്‍ വൈസ് ചാന്‍സലറുടെ ഒപ്പില്ലാത്തതിനാല്‍ ജോലി ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്‌ഭവന്‍ ഇടപെട്ട് ബിരുദധാരികള്‍ക്ക് കൃത്യമായി ഒപ്പിട്ട സര്‍ട്ടിഫിക്കേറ്റുകള്‍ ലഭ്യമാക്കുകയായിരുന്നു. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് രാജ്‌ഭവന്‍റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു നടപടിയുണ്ടായതെന്നാണ് വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ധര്‍ വ്യക്തമാക്കുന്നത്.

ഗവര്‍ണറോട് ഉടക്കി സര്‍ക്കാര്‍: ഇതിനിടെ മുഖ്യമന്ത്രി, ഉന്നത് വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുമായി കൂടിയാലോചനകള്‍ നടത്താതെയുള്ളതാണ് ഗവര്‍ണറുടെ തീരുമാനമെന്നറിയിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഗവർണറുടെ ഈ നടപടി നിയമപരമല്ലെന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവും രംഗത്തെത്തി. ഈ വിഷയത്തില്‍ തങ്ങൾ സുപ്രീംകോടതിയുടെ ഇടപെടൽ തേടാനിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.