കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി മാര്‍ച്ച് 21ന് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത്. അതേ സമയം ബിജെപിയുടെ മുഖ്യ എതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസ് ബുധനാഴ്‌ച പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് പത്രിക പുറത്തിറക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, കുടിവെള്ളം എന്നീ മേഖലകളെ മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ പ്രകടന പത്രികയെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ബംഗാളില്‍ ബിജെപി 21ന് പ്രകടന പത്രിക പുറത്തിറക്കും - പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ്
ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത്. ഈ മാസം 27 മുതലാണ് സംസ്ഥാനത്ത് എട്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് തുടക്കമിടുന്നത്.