ETV Bharat / bharat

പശ്ചിമബംഗാളില്‍ ബിജെപി പ്രതിനിധികൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തും - തൃണമൂൽ കോൺഗ്രസ്

തൃണമൂൽ കോൺഗ്രസ് പ്രതിനിധികൾ ഉച്ചയ്ക്ക് 12 മണിക്ക് ഇലക്ടറൽ ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനം

West Bengal assembly polls: BJP delegation to meet Chief Electoral Officer today  ബിജെപി പ്രതിനിധികൾ ചീഫ് ഇലക്ടറൽ ഓഫീസറുമായി കൂടിക്കാഴ്ച നടത്തും  ചീഫ് ഇലക്ടറൽ ഓഫീസർ  ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ  ബിജെപി  തൃണമൂൽ കോൺഗ്രസ്  ബംഗാൾ തെരഞ്ഞെടുപ്പ്
ബിജെപി പ്രതിനിധികൾ ചീഫ് ഇലക്ടറൽ ഓഫീസറുമായി കൂടിക്കാഴ്ച നടത്തും
author img

By

Published : Mar 27, 2021, 12:54 PM IST

കൊൽക്കത്ത: ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം ഉച്ചയ്ക്ക് രണ്ട് മണിക്ക് പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസറുമായി കൂടിക്കാഴ്ച നടത്തും. തൃണമൂൽ കോൺഗ്രസ് പ്രതിനിധികൾ ഉച്ചയ്ക്ക് 12 മണിക്ക് ഇലക്ടറൽ ഓഫീസറുമായി തെരഞ്ഞെടുപ്പ് സംബന്ധിയായ വിഷയങ്ങളിൽ ചർച്ച നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. വോട്ടിങ് ശതമാനം അഞ്ച് മിനിറ്റിനുള്ളിൽ പകുതിയായി കുറഞ്ഞതിനെ സംബന്ധിച്ച ആശങ്കകൾ തൃണമൂൽ കോൺഗ്രസ് ട്വിറ്ററിൽ ഉന്നയിച്ചിരുന്നു.

അതേസമയം, ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭഗബാൻപൂർ മണ്ഡലത്തിൽ ബോംബാക്രമണം നടന്നു. ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് ആക്രമണം നടത്തുന്നുവെന്ന് ബിജെപി നേതാവ് അനുബ് ചക്രബർത്തി ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ഗ്രാമീണ മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ബിജെപി നേതാവ് സമിത് ദാസും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും തൃണമൂൽ കോൺഗ്രസും നിരവധി വിഷയങ്ങളിൽ കൊമ്പുകോർത്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർഥി സുശാന്ത ഘോഷിന് നേരെ അജ്ഞാതര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.