ETV Bharat / bharat

തെരഞ്ഞെടുപ്പിനിടെ ആക്രമണം; ബംഗാളിൽ 10 പേർ അറസ്റ്റിൽ - election 2021

ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ 30 മണ്ഡലങ്ങളിലും സമാധാനപരമായ രീതിയിലാണ് വോട്ടെടുപ്പ് നടന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

West Bengal: 10 held for violence during phase 1 of polling  തെരഞ്ഞെടുപ്പിനിടെ ആക്രമണം; ബംഗാളിൽ 10 പേർ അറസ്റ്റിൽ  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ  chief election officer  ആദ്യ ഘട്ട തെരഞ്ഞെടുപ്പ്  election 2021  west bengal election
തെരഞ്ഞെടുപ്പിനിടെ ആക്രമണം; ബംഗാളിൽ 10 പേർ അറസ്റ്റിൽ
author img

By

Published : Mar 28, 2021, 9:52 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ വിവിധയിടങ്ങളിലായി നടന്ന അക്രമ സംഭവങ്ങളില്‍ 10 പേരെ അറസ്റ്റ് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആരിസ് അഫ്താബ് പറഞ്ഞു. സിപിഎം സ്ഥാനാർഥി സുശാന്ത ഘോഷിനെ ആക്രമിച്ച കേസിൽ പശ്ചിം മേദിനിപൂർ ജില്ലയിലെ സാൽബോണി മണ്ഡലത്തിൽ നിന്ന് ഏഴ് തൃണമൂൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹോദരൻ സൗമേന്ദുവിനെ ആക്രമിക്കുകയും കാർ നശിപ്പിക്കുകയും ചെയ്ത കേസിൽ പൂർവ്വ മെദിനിപൂർ ജില്ലയിലെ കാന്തിയിൽ നിന്ന് മൂന്ന് തൃണമൂൽ അനുയായികളെ അറസ്റ്റ് ചെയ്തു.

ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ 30 മണ്ഡലങ്ങളിലും സമാധാനപരമായ രീതിയിലാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിം മേദിനിപൂർ ജില്ലയിലെ കേശിയാരിയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൂടുതല്‍ വ്യക്തത വരൂവെന്നും അഫ്താബ് പറഞ്ഞു. മരണപ്പെട്ട മോംഗോൽ സോറൻ(35) ബിജെപി അനുഭാവിയാണെന്നും തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയതാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ മരണത്തിന് വോട്ടെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ ഭരണകൂടം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

പൂർവ്വ മെദിനിപൂർ ജില്ലയിലെ ഒരു ബൂത്തിൽ 100 ​​വോട്ടുകൾ രേഖപ്പെടുത്തിയ ശേഷം വിവിപാറ്റ് സംവിധാനം തകരാറിലായി. തുടര്‍ന്ന് യന്ത്രം മാറ്റി സ്ഥാപിച്ചു. ഏത് സംഘടനയ്ക്ക് വോട്ട് ചെയ്താലും വോട്ടിങ് മെഷീൻ ഒരു പ്രത്യേക പാർട്ടിക്ക് അനുകൂലമായി ഫലങ്ങൾ കാണിച്ചുവെന്ന് അവകാശപ്പെട്ട് ഒരു സംഘം ആളുകൾ മജ്‌നയിലെ ഒരു പോളിങ് സ്റ്റേഷന് പുറത്ത് റോഡ് ഉപരോധിച്ചു. ബിജെപിക്കുവേണ്ടി വോട്ട് രേഖപ്പെടുത്താൻ കേന്ദ്രസേനയിലെ ഉദ്യോഗസ്ഥർ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന ചില രാഷ്ട്രീയ പാർട്ടികളുടെ ആരോപണം കമ്മീഷൻ പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. പുരുലിയ ജില്ലയിലെ തുളസിഡിയിൽ വെള്ളിയാഴ്ച രാത്രി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ബസിന് തീപിടിച്ച സംഭവവും കമ്മീഷൻ പരിശോധിക്കുന്നുണ്ട്. താൻ ബീഡി ഉപേക്ഷിച്ചതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് ബസിന്‍റെ ഡ്രൈവർ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി പതാഷ്‌പൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ദീപക് ചക്രവർത്തിക്കും ഒരു അർദ്ധസൈനികനും നേരെ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ ബോംബ് ആക്രമണം ഉണ്ടായതായും പതാഷ്‌പൂരില്‍ കേസ് രജിസ്റ്റർ ചെയ്തതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.