ETV Bharat / bharat

മിഷോങ് തമിഴ്‌നാട്ടിലേക്ക്; നാളെ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് - മിഷോങ് ചുഴലിക്കാറ്റ്

Weather Updates In Tamil Nadu: തമിഴ്‌നാട്ടില്‍ നാളെ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് ഐഎംഡി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ഡിസംബര്‍ 4ന് ചുഴലിക്കാറ്റ് തെക്കന്‍ ആന്ധ്ര തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  Tamil Nadu Rain Updates  Weather Updates In Tamil Nadu  Michaung Cyclone  മിഷോങ് തമിഴ്‌നാട്ടിലേക്ക്  മിഷോങ്  മിഷോങ് ചുഴലിക്കാറ്റ്  തമിഴ്‌നാട് മഴ
Michaung Cyclone; Tamil Nadu Rain Updates
author img

By PTI

Published : Dec 2, 2023, 10:36 PM IST

Updated : Dec 2, 2023, 10:44 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ (ഡിസംബര്‍ 3) കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തിന്‍റെ വടക്കൻ തീരദേശ ജില്ലകളിലും ഉൾപ്രദേശങ്ങളിലും അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറുന്നതിന്‍റെ ഫലമായാണ് മഴ ശക്തമാകുക (India Meteorological Department).

പുതുക്കോട്ട, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, തിരുവള്ളൂർ, ചെന്നൈ, കാഞ്ചീപുരം, റാണിപ്പേട്ട്, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ എസ്. ബാലചന്ദ്രൻ പറഞ്ഞു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീശിയടിക്കുന്ന കാറ്റ് ഡിസംബർ 2ന് മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ഡിസംബർ 3 മുതൽ 7 വരെ 118 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. ചെന്നൈയില്‍ നിന്നുള്ള 40 ഓളം മെട്രോകളും ഇതിൽ ഉൾപ്പെടുന്നുണ്ട് (Rain Updates).

ഡിസംബര്‍ 4ന് ചുഴലിക്കാറ്റ് തെക്കന്‍ ആന്ധ്ര തീരത്തേക്ക് നീങ്ങുമെന്നും ഇതിന്‍റെ ഫലമായി തെക്കൻ ആന്ധ്രാപ്രദേശ് തീരത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ കനത്ത മഴ ലഭിക്കും. തുടര്‍ന്ന് ഡിസംബര്‍ 5ന് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലൂടെ സഞ്ചരിച്ച് തെക്കൻ ആന്ധ്രാപ്രദേശ് തീരം തൊടുെമന്നും ഐഎംഡി അറിയിച്ചു. മണിക്കൂറില്‍ 80 കിലോമീറ്റര്‍ മുതല്‍ 90 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് ഐഎംഡി നല്‍കിയ മുന്നറിയിപ്പ് (IMD).

ഫിലിപ്പീന്‍സില്‍ ഭൂചലനം (Tsunami Warning In Jappan And Philippines ): ഭൂചലനത്തിന് പിന്നാലെ ജപ്പാനിലും ഫിലിപ്പീന്‍സിലും സുനാമി മുന്നറിയിപ്പ്. ഇന്ന് (ഡിസംബര്‍ 2) രാത്രി 10.37നാണ് രണ്ടിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി (Tsunami In Jappan).

ഫിലിപ്പീൻസ് ദ്വീപായ മിൻഡനാവോയാണ് പ്രഭവ കേന്ദ്രം. 32 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത് (Earth Quake In Jappan And Philippines). ഭൂചലനത്തിന് പിന്നാലെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പലാവു, മലേഷ്യ എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്‌ദമാണെന്നും സുനാമിയ്‌ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു (Philippines island of Mindanao).

also read: സംസ്ഥാനത്ത് ഡിസംബർ 4 വരെ പരക്കെ മഴയ്ക്ക് സാധ്യത ; 3 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

Last Updated : Dec 2, 2023, 10:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.