ന്യൂഡൽഹി: പെൺമക്കളുടെ ഭാവി കവർന്നെടുക്കുന്നതാണ് കർണാടകയിൽ സംഭവിക്കുന്നതെന്ന് രാഹുൽ ഗാന്ധി. സംസ്ഥാനത്ത് വിദ്യാർഥികൾ ക്ലാസ്‌റൂമുകളിൽ ഹിജാബ് ധരിക്കുന്നതിനെതിരെയുള്ള നടപടിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. സരസ്വതിയാണ് അറിവ് പ്രധാനം ചെയ്യുന്നതെന്നും സരസ്വതി ആരെയും വേർതിരിച്ച് കാണുന്നില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
-
By letting students’ hijab come in the way of their education, we are robbing the future of the daughters of India.
— Rahul Gandhi (@RahulGandhi) February 5, 2022 " class="align-text-top noRightClick twitterSection" data="
Ma Saraswati gives knowledge to all. She doesn’t differentiate. #SaraswatiPuja
">By letting students’ hijab come in the way of their education, we are robbing the future of the daughters of India.
— Rahul Gandhi (@RahulGandhi) February 5, 2022
Ma Saraswati gives knowledge to all. She doesn’t differentiate. #SaraswatiPujaBy letting students’ hijab come in the way of their education, we are robbing the future of the daughters of India.
— Rahul Gandhi (@RahulGandhi) February 5, 2022
Ma Saraswati gives knowledge to all. She doesn’t differentiate. #SaraswatiPuja
ഫെബ്രുവരി നാലിന് കർണാടകയിലെ ഉഡുപ്പിയിലെ കുന്ദാപൂർ പ്രദേശത്തുള്ള സർക്കാർ കോളജിൽ ഹിജാബ് ധരിച്ച വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. എന്നാൽ 20 ദിവസങ്ങൾക്ക് മുമ്പാണ് 'ഈ പ്രശ്‌നം' ഉടലെടുത്തതെന്നും മുമ്പ് വിദ്യാർഥികൾ ക്ലാസ്‌മുറികളിൽ ഹിജാബ് ധരിച്ചിരുന്നില്ലെന്നും വിദ്യഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു.
കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവര്‍ കോളജുകളിലെ ഹിജാബ് നിരോധനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.